സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്‌ത്രീകൾക്കെതിരായ അതിക്രമം: പകുതിയിലേറെയും യുപിയിൽ

വിമെന്‍ പോയിന്‍റ് ടീം

സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട്‌ 2021ൽ ദേശീയ വനിതാ കമീഷന്‌ കിട്ടിയ 30,864 പരാതിയിൽ പകുതിയിലേറെയും ഉത്തർപ്രദേശിൽനിന്ന്‌. 15,828 പരാതിയാണ്‌ യുപിയിൽനിന്നു മാത്രം ലഭിച്ചത്‌. രണ്ടാംസ്ഥാനം ഡൽഹിക്ക്‌–- 3336 പരാതി. മഹാരാഷ്ട്രയിൽനിന്ന്‌ 1504ഉം ഹരിയാനയിൽനിന്ന്‌ 1460ഉം ബിഹാറിൽനിന്ന്‌ 1456ഉം പരാതി ലഭിച്ചു. യുപിയിൽനിന്നുള്ള പരാതിയിലേറെയും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടാണ്‌. 2014ൽ വനിതാ കമീഷന്‌ 33,906 പരാതി ലഭിച്ചിരുന്നു. അതിനുശേഷം ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്‌ കഴിഞ്ഞവർഷമാണ്‌. 2020ൽ 23,722 പരാതിയാണ്‌ ലഭിച്ചത്‌. 2021ൽ പരാതിയിൽ 30 ശതമാനം വർധനയുണ്ടായി.

അന്തസ്സോടെ ജീവിക്കാനുള്ള സ്‌ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ടായിരുന്നു ലഭിച്ചവയിൽ പതിനൊന്നായിരത്തോളം പരാതിയും. 6633 പരാതി ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടും 4589 സ്‌ത്രീധന പീഡനവുമായി ബന്ധപ്പെട്ടുമാണ്‌. ലൈംഗിക ചൂഷണത്തിനെതിരായ 1819 പരാതിയും ബലാത്സംഗത്തിനോ ബലാത്സംഗ ശ്രമത്തിനോ ഇരയാക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയുള്ള 1675 പരാതിയും 2021ൽ ലഭിച്ചു.
 858 പരാതി സൈബർ കുറ്റങ്ങൾക്കെതിരായാണ്‌. പൊലീസിന്റെ കേസന്വേഷണത്തിൽ അതൃപ്‌തി അറിയിച്ചുള്ള 1537 പരാതിയും ലഭിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും