സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വെളുക്കാന്‍ തേച്ചത് പാണ്ടായി

വിമെൻ പോയിന്റ് ടീം

തടി കൂടിയപ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞ നടി കഷ്ടപ്പെട്ട് തടികുറച്ചപ്പോള്‍ രോഗിയായി മാറി. ഇപ്പോള്‍ ഭാരം വെറും 18 കിലോ. ഹോളീവുഡ് നടി റേച്ചല്‍ ഫറോഖിനാണ് ഈ ദുരനുഭവം ഉണ്ടായത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരും കൊതിക്കുന്ന താരസുന്ദരിയായിരുന്നു റേച്ചല്‍. വെള്ളിത്തിരയില്‍ തിളങ്ങി നിന്നിരുന്ന റേച്ചലിന് പെട്ടെന്ന് അവസരങ്ങള്‍ കുറഞ്ഞു. തടികൂടി സൗന്ദര്യം കുറഞ്ഞതാണ് ഇതിന് കാരണമെന്നായിരുന്നു റേച്ചല്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചത്. വണ്ണം കുറയ്ക്കാനുള്ള ശ്രമം നടിയെ അനൊറെക്‌സിയ എന്ന മാരക രോഗത്തിലേക്കാണ് തള്ളിവിട്ടത്. ശരീര സൗന്ദര്യത്തിലെ അമിതമായ ഉത്കണ്ഠ മൂലം ഭക്ഷണത്തോട് വെറുപ്പ് തോന്നുന്ന അവസ്ഥയാണിത്. തുടര്‍ന്ന് വളരെ പെട്ടെന്ന് തന്നെ റേച്ചല്‍ എല്ലും തോലുമായി.
ശരീരഭാരം വെറും 18 കിലോ ആയി കുറഞ്ഞതോടെ വൃക്കകളേയും ഹൃദയത്തേയും അത് ബാധിച്ചു. നിരവധി ആശുപത്രികളില്‍ കാണിച്ചെങ്കിലും ഗുണമുണ്ടായില്ല. ഒടുവില്‍ ഭര്‍ത്താവ് റോഡ് എഡ്മണ്ട്‌സണിന്റെ സ്‌നേഹവും തീരുമാനവുമാണ് റേച്ചലിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. റേച്ചലിന്റെ തുടര്‍ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ റേച്ചലിന്റെ അവസ്ഥ വിവരിച്ച് വീഡിയോ തയ്യാറാക്കാമെന്ന് റോഡ് നിര്‍ദ്ദേശിച്ചു. അത് വിജയം കണ്ടതോടെ 38 ആം വയസില്‍ മരണം ആഗ്രഹിച്ച റേച്ചല്‍ ജീവിതത്തിലേക്ക് ആഹ്ലാദപൂര്‍വ്വം തിരിച്ചുവരികയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും