സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബസില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ഇറക്കിവിടാന്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അധികാരം; വിജ്ഞാപനമിറക്കി തമിഴ്‌നാട് ഗതാഗത വകുപ്പ്

വിമെന്‍ പോയിന്‍റ് ടീം

ബസ് യാത്രക്കിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ഇറക്കിവിടാന്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും അധികാരം നല്‍കി തമിഴ്‌നാട് ഗതാഗത വകുപ്പ്.

ബസില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന കേസുകള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് യാത്ര ചെയ്യുന്ന സ്ത്രീകളോട് അനുചിതമായ ആംഗ്യങ്ങള്‍ കാണിക്കുകയോ പാട്ട് പാടുകയോ ചെയ്യുന്ന യാത്രക്കാരെ ഇറക്കി വിടാനുള്ള അധികാരം നല്‍കിയത്.1988 ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 28, 38 എന്നിവയുമായി ബന്ധപ്പെട്ട് 1989ലെ തമിഴ്നാട് മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് ഭേദഗതി ചെയ്തുകൊണ്ടുള്ള ഡ്രാഫ്റ്റ് ഗസറ്റ് വിജ്ഞാപനം വ്യാഴാഴ്ച ഗതാഗത വകുപ്പ് പുറത്തിറക്കി. കരട് പ്രസിദ്ധീകരിച്ച തീയതി മുതല്‍ 30 ദിവസത്തിനകം ഭേദഗതികള്‍ പ്രാബല്യത്തില്‍ വരും.

 സ്ത്രീ യാത്രക്കാരെ ചോദ്യം ചെയ്യാനോ സ്പര്‍ശിക്കാനോ പാടില്ലെന്നും സ്ത്രീ യാത്രക്കാരെ കയറാനോ ഇറങ്ങാനോ സഹായിക്കുന്നതിന്റെ പേരില്‍ ബസ് ജീവനക്കാര്‍ ശാരീരത്തില്‍ തൊടാന്‍ പാടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. ഡ്രൈവറോ കണ്ടക്ടറോ സ്ത്രീ യാത്രക്കാരെ ശല്യപ്പെടുത്തുന്ന തരത്തില്‍ പെരുമാറരുതെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും