സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങി സഞ്ചരിക്കേണ്ട; പുതിയ നിയന്ത്രണങ്ങളുമായി താലിബാന്‍

വിമെന്‍ പോയിന്‍റ് ടീം

പുരുഷന്മാരായ ബന്ധുക്കള്‍ കൂടെയില്ലാതെ സ്ത്രീകളെ അധികദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍.

ഞായറാഴ്ചയായിരുന്നു താലിബാന്‍ ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്.ചെറിയ ദൂരപരിധിക്കപ്പുറം യാത്ര ചെയ്യുന്ന സ്ത്രീകളെ, ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ കൂടെയില്ലാത്ത പക്ഷം യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നാണ് താലിബാന്‍ പറയുന്നത്.

‘മിനിസ്ട്രി ഫോര്‍ ദ പ്രമോഷന്‍ ഓഫ് വിര്‍ച്യു ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്’ ആണ് ഇത് സംബന്ധിച്ച ഗൈഡന്‍സ് പുറത്തുവിട്ടത്.

ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ കയറി യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നും വാഹന ഉടമകളോട് താലിബാന്‍ ഉത്തരവിട്ടിട്ടുണ്ട്.

”45 മൈലിനധികം ദൂരം (72 കിലോമീറ്റര്‍) സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക്, കൂടെ ഒരു പുരുഷ കുടുംബാംഗമില്ലാത്ത പക്ഷം റൈഡ് ഓഫര്‍ ചെയ്യരുത്,” മന്ത്രാലയത്തിന്റെ വക്താവ് സാദിഖ് അകിഫ് മുഹാജിര്‍ എ.എഫ്.പിയോട് പ്രതികരിച്ചു.സ്ത്രീകള്‍ അഭിനയിക്കുന്ന സീരിസുകളും മറ്റ് പരിപാടികളും അഫ്ഗാനിലെ ചാനലുകളില്‍ സംപ്രേഷണം ചെയ്യരുതെന്ന് കുറച്ച് മുമ്പ് താലിബാന്‍ പറഞ്ഞിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരോട് ടി.വിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.

മുന്‍കാല ഭരണത്തെ അപേക്ഷിച്ച് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതായിരിക്കും ഇത്തവണ താലിബാന്‍ ഭരണകൂടമെന്നായിരുന്നു അവര്‍ ഭരണം പിടിച്ചെടുത്ത ശേഷം പറഞ്ഞിരുന്നത്. എന്നാല്‍ അതിനെക്കാള്‍ മോശം സ്ഥിതിയിലാണ് അവരുടെ ഓരോ നിലപാടുകളും പുറത്തുവരുന്നതോടെ വ്യക്തമാവുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും