സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്‌കൂട്ടര്‍ നമ്പര്‍ പ്ലേറ്റിലെ 'സെക്‌സ്' കാരണം പൊറുതിമുട്ടി; ഇടപെട്ട് വനിതാ കമ്മീഷന്‍

വിമെന്‍ പോയിന്‍റ് ടീം

ദീപാവലിയോട് അനുബന്ധിട്ട് പിതാവ് സമ്മാനിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റില്‍ 'സെക്‌സ്' എന്ന പദം വന്ന സംഭവത്തില്‍ ഇടപെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍. സ്‌കൂട്ടറിന്റെ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പിന് വനിതാ കമ്മീഷന്‍ നോട്ടിസ് അയച്ചു.

ഈ ശ്രേണിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ കണക്ക് നല്‍കണമെന്നും സംഭവത്തില്‍ നാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഗതാഗത വകുപ്പിനോട് വനിതാ കമ്മിഷന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ഥിനിക്കാണ് സ്‌കൂട്ടറിലെ നമ്പര്‍ പ്ലേറ്റ് കെണിയായത്. എന്നും ജാനകിപുരി മുതല്‍ നോയിഡ വരെ മെട്രോയിലാണ് യുവതി യാത്ര ചെയ്തുവന്നത്. തിരക്ക് കാരണം സമയത്ത് എത്താന്‍ സാധിക്കുന്നില്ലെന്നും ഒരു സ്‌കൂട്ടര്‍ വാങ്ങി നല്‍കണമെന്നും യുവതി തന്നെയാണ് പിതാവിനോട് ആവശ്യപ്പെട്ടത്. ഏകദേശം ഒരുവര്‍ഷം അച്ഛന്‍ പിറകെ നടന്ന് ചോദിച്ച ശേഷമാണ് ദീപാവലി സമ്മാനമായി സ്‌കൂട്ടര്‍ പിതാവ് സമ്മാനിച്ചത്. സെക്‌സ് എന്നെഴുതിയ നമ്പര്‍ പ്ലേറ്റുകള്‍ ലഭിച്ചതോടെ ചുറ്റമുള്ളവരെല്ലാം കളിയാക്കുകയാണെന്ന് യുവതി പറയുന്നു.

വാഹനം വില്‍ക്കുന്നയാളോട് നമ്പര്‍ മാറ്റാനാകുമോ എന്ന് പിതാവ് തിരക്കിയെങ്കിലും അവരെ സഹായിക്കുന്നതിനുപകരം, വില്‍പ്പനക്കാരന്റെ മറുപടി 'ഒട്ടേറെ കാറുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും അത്തരമൊരു നമ്പര്‍ ലഭിച്ചു, നിങ്ങളുടെ മകള്‍ രാജ്ഞി അല്ല, മാറ്റി പുതിയത് നല്‍കാന്‍' എന്നായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും