സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീകള്‍ മാനേജര്‍മാരായാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുമെന്ന് പഠനം

വിമെന്‍ പോയിന്‍റ് ടീം

കമ്പനികളില്‍ സ്ത്രീകള്‍ മാനേജര്‍മാരായി വന്നാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കുറവുവരുമെന്ന് പഠനം. ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തല്‍. സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതും ജെന്‍ഡര്‍ വൈവിധ്യം ഉറപ്പുവരുത്തുകയും ചെയ്യുന്നത് ബോര്‍ഡ് തലത്തില്‍ മാത്രമല്ല ഗുണം ചെയ്യുകയെന്നും അത് ബിസിനസിനെ മൊത്തത്തില്‍ പരിപോഷിപ്പിക്കുമെന്നും പഠനം പറയുന്നു. 

2009 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 24 രാജ്യങ്ങളില്‍നിന്നുള്ള 2000 ലിസ്റ്റഡ് കമ്പനികളില്‍ വിശകലനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.സ്ത്രീകളായ മാനേജര്‍മാരുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ധന വരുത്തുമ്പോള്‍ കാര്‍ബണ്‍ പുറത്തുവിടുന്നതില്‍ 0.5 ശതമാനം കുറവുണ്ടാകുന്നതായി കണ്ടെത്തി. പുരുഷന്മാരായ മാനേജര്‍മാരുമായി താരത്യമപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളോട് അനുകൂലമായ താത്പര്യമുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ വ്യക്തമാക്കി. 'ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അനുയോജ്യമായ ഒരു തന്ത്രം തിരഞ്ഞെടുക്കേണ്ടതുള്ളതുപോലെ ഒരു കമ്പനിയുടെ കാലാവസ്ഥയുടെയുള്ള സമീപനത്തോളം തന്നെ പ്രധാനപ്പെട്ടതാണ് മാനേജര്‍മാരുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഓഹരിഉടമകളുടെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാതെ സ്ത്രീകള്‍ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും