സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുഞ്ഞ്‌ അനുപമയുടേത്‌ ; ഡിഎൻഎ ഫലം ലഭിച്ചു

വിമെന്‍ പോയിന്‍റ് ടീം

അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന കേസിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ കുഞ്ഞ്‌ അനുപമയുടേത്‌  തന്നെയെന്ന്‌ തെളിഞ്ഞു. ഇന്നലെയാണ്‌ കുഞ്ഞിന്റെയും അനുപമയുടെയും പങ്കാളി അജിത്തിന്റെയും  സാമ്പിളുകൾ ഡിഎൻഎ പരിശോധനക്കായി എടുത്തത്‌.

രാജീവ്‌ ഗാന്ധി സെൻറർ ഫോർ ബയോ ടെക്‌നോളജിയിൽ നടത്തിയ പരിശോധനയിൽ മൂന്ന്‌ പേരുടെ ഫലവും ചേരുന്നതാണ്‌ .പരിശോധനാ ഫലം സി ഡബ്ലിയു സിക്ക്‌ കൈമാറി. സി ഡബ്ലിയു സി ഇത്‌ കോടതിയിൽ സമർപ്പിക്കും.

ആന്ധ്രയിലെ ദമ്പതികൾക്കൊപ്പം  ഫോസ്‌റ്റർ കെയറിലായിരുന്ന കുഞ്ഞിനെ ഞായറാഴ്‌ച രാത്രിയാണ്‌ തിരുവനന്തപുരത്ത്‌ എത്തിച്ചത്‌. നിലവിൽ നിർമ്മല ശിശുഭവനിലാണ്‌ കുഞ്ഞിനെ  താമസിപ്പിച്ചിട്ടുള്ളത്‌.

കുഞ്ഞിനെ വേഗം തിരിച്ചുകിട്ടുമെന്നാണ്‌  കരുതുന്നതെന്നും അതിയായ സന്തോഷമുണ്ടെന്നും  അനുപമ പറഞ്ഞു. അതേസമയം കുഞ്ഞിനെ  കാണാൻ അനുപമക്ക്‌ സിഡബ്ലിയുസി അനുമതി നൽകി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും