സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

‘ജയ് ഭീ’മിലെ യഥാർഥ നായിക പാർവതി അമ്മാളിന് വീടൊരുക്കും: സിപിഐ എം

വിമെന്‍ പോയിന്‍റ് ടീം

തമിഴ്നാട്ടിൽ ലോക്കപ്‌ മർദനത്തിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് വീട് നിർമിക്കാൻ എല്ലാ സഹായവും ഒരുക്കുമെന്ന്‌ സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയക്കും.

രാജാക്കണ്ണിന്റെ കഥ ഇതിവൃത്തമായ ജയ് ഭീം സിനിമയുടെ നിർമാതാക്കളായ നടൻ സൂര്യയുമായും സംവിധായകൻ ജ്ഞാന വേലുമായും ഇക്കാര്യം ചർച്ച ചെയ്ത് പാർവതി അമ്മാളിന് സഹായം നേടിക്കൊടുക്കും. പാർവതി അമ്മാൾ മകളോടൊപ്പമാണ് താമസിക്കുന്നത്. സെങ്കിണി എന്ന കഥാപാത്രം പാർവതി അമ്മാളാണ്. മകളും മകളുടെ ഭർത്താവും മൂന്നു കുഞ്ഞുങ്ങളുമൊത്ത് നിന്നു തിരിയാൻ ഇടമില്ലാത്ത കൊച്ചു കൂരയിലാണ് താമസം. വീട്ടിലേക്കുള്ള വഴി അഴുക്കുചാൽ ഒഴുകുന്ന ഇടമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും