സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്വർണക്കടത്ത്‌ കേസിൽ സ്വപ്‌നക്ക്‌ ജാമ്യം

വിമെന്‍ പോയിന്‍റ് ടീം

സ്വർണക്കടത്ത്‌ കേസിൽ ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ്‌ ജയിൽ മോചിതയായി. ശനി പകൽ പതിനൊന്നരയോടെ അട്ടക്കുളങ്ങര ജയിലിൽനിന്ന്‌ പുറത്തിറങ്ങിയ സ്വപ്‌ന ‘എല്ലാം പിന്നെ പറയാമെന്ന്‌’ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. തുടർന്ന്‌, ബാലരാമപുരത്തെ വീട്ടിലേക്ക്‌ പോയി.

രാവിലെ പത്തിന്‌ സ്വപ്‌നയുടെ അമ്മ ശോഭ ജാമ്യരേഖകളുമായി ജയിലിലെത്തി. നടപടിക്രമങ്ങൾ  പൂർത്തിയാക്കി അമ്മയുടെ കൈപിടിച്ച്‌ സ്വപ്‌ന പുറത്തേക്ക്‌. ഉടൻ മാധ്യമങ്ങൾ വളഞ്ഞെങ്കിലും വിശദമായ പ്രതികരണത്തിന്‌ മുതിർന്നില്ല.  

ശാരീരികബുദ്ധിമുട്ടുള്ളതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും കുറെ കാര്യങ്ങൾ പറയാനുണ്ടെന്നും വീട്ടിലെത്തിയശേഷം ശോഭ മാധ്യമങ്ങളോട്‌ പറഞ്ഞു. കഴിഞ്ഞ രണ്ടിനാണ്‌ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ ഹൈക്കോടതിയിൽനിന്ന്‌ ജാമ്യം ലഭിച്ചത്‌.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും