സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

'പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം' നിശ്ചയിച്ചത് ഇസ്‌ലാമിനെതിരല്ല; പാക് ശരീഅത്ത് കോടതി

വിമെന്‍ പോയിന്‍റ് ടീം

 പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള കുറഞ്ഞ പ്രായം നിശ്ചയിച്ചത് ഇസ്‌ലാം മതവിശ്വാസങ്ങള്‍ക്ക് എതിരല്ലെന്ന് പാകിസ്ഥാനിലെ ഉന്നത ഇസ്‌ലാമിക് ശരീഅത്ത് കോടതി. 1929 ബാലവിവാഹ നിരോധന നിയമത്തിലെ ചില വകുപ്പുകള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ തള്ളിക്കൊണ്ടാണ് കോടതി വിധി പറഞ്ഞത്.

വിവാഹത്തിന് പ്രായം നിശ്ചയിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല എന്ന് ഒരു വിഭാഗമാളുകള്‍ ഉയര്‍ത്തിയ വാദത്തിന് പിന്നാലെ ബാലവിവാഹം സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയായാണ് കോടതി വിധി വന്നിരിക്കുന്നത്.


 
ഫെഡറല്‍ ശരീഅത്ത് കോടതിയിലെ ചീഫ് ജസ്റ്റിസ് മുഹമ്മദ് നൂര്‍ മെസ്‌കന്‍സായ്‌യുടെ കീഴിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വ്യാഴാഴ്ചയായിരുന്നു കോടതി ഹരജികളിന്മേല്‍ വാദം കേട്ടത്.

ഇസ്‌ലാമിക് രാഷ്ട്രം പെണ്‍കുട്ടികളുടെ വിവാഹത്തിന് മിനിമം പ്രായം നിശ്ചയിക്കുന്നത് ഇസ്‌ലാം മതത്തിനെതിരല്ല എന്ന് ഹരജികള്‍ തള്ളിക്കൊണ്ട് കോടതി പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.10 പേജുകളുള്ള വിധിപ്രസ്താവമാണ് കോടതി പുറപ്പെടുവിച്ചത്. വിദ്യാഭ്യാസത്തിനുള്ള അവകാശവും ആവശ്യവും ലിംഗഭേദമന്യേ എല്ലാവര്‍ക്കും തുല്യ പ്രാധാന്യമുള്ളതാണെന്നും കോടതി പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് പറഞ്ഞ കോടതി എല്ലാ മുസ്‌ലിങ്ങളും നിര്‍ബന്ധമായും അറിവ് സമ്പാദിക്കണമെന്ന് ഹദീസ് പറയുന്നതായും പരാമര്‍ശിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും