സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി വേഷം പഠിക്കാം

വിമെന്‍ പോയിന്‍റ് ടീം

കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി വേഷം പഠിക്കാം. കഥകളി വേഷത്തിന് പെൺകുട്ടികൾക്കും അപേക്ഷിക്കാൻ ചരിത്രത്തിലാദ്യമായി കേരള കലാമണ്ഡലം അവസരമൊരുക്കി. കഥകളി വേഷം വടക്കൻ, തെക്കൻ വിഭാഗങ്ങളിൽ പെൺകുട്ടികൾക്ക് അപേക്ഷിക്കാം.

ഔപചാരിക വിദ്യാഭ്യാസ രീതിയിൽ ഇത് ആദ്യമായാണ് പെൺകുട്ടികൾക്ക് കഥകളിയിൽ പ്രവേശനം നൽകുന്നത്. കേരള കലാമണ്ഡലം ആർട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനുള്ള അഭിമുഖ പരീക്ഷ ഒക്ടോബർ 22ന് രാവിലെ പത്തു മണിക്ക് കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ  നടത്തും. കഥകളി വേഷം വടക്കൻ - 3, കഥകളി വേഷം തെക്കൻ - 3, മദ്ദളം - 3, ചുട്ടി- 3, കൂടിയാട്ടം പുരുഷവേഷം - 4, മിഴാവ് - 4, തിമില - 3, മൃദംഗം - 2 എന്നിങ്ങനെയാണ് ഒഴിവുകൾ.

പുതിയതായി അപേക്ഷിക്കുന്നവർ കലാമണ്ഡലം വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഫീസ് അടച്ച് ആവശ്യപ്പെട്ട യോഗ്യതാ സാക്ഷ്യപത്രങ്ങളുടെ പകർപ്പ് സഹിതം രജിസ്ട്രാർ, കേരള കലാമണ്ഡലം കല്പിത സർവകലാശാല, വള്ളത്തോൾ നഗർ, ചെറുതുരുത്തി, തൃശൂർ 679 531 എന്ന വിലാസത്തിലേയ്ക്ക് തപാൽ മാർഗം അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.kalamandalam.ac.in സന്ദർശിക്കുക. ഫോൺ 04884 262418.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും