സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ക്രിമിനല്‍ കേസ് പ്രതി തെരഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ

വിമെന്‍ പോയിന്‍റ് ടീം

ക്രിമിനല്‍ കേസിലെ പ്രതി പ്രസ് ക്ലബ് തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിരെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ. എന്‍.ഡബ്‌ള്യു.എം.ഐ കേരള ഘടകമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

തങ്ങള്‍ ഒരു പാനലിനേയും അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും എന്നാല്‍ സഹപ്രവര്‍ത്തകയോട് ഹീനമായ കുറ്റം ചെയ്യുകയും പ്രസ് ക്ലബില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത എം. രാധാകൃഷ്ണന്‍ മത്സരിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്‍.ഡബ്‌ള്യു.എം.ഐ വ്യക്തമാക്കി.

‘ഇത് വര്‍ത്തമാന കാലത്തെ പത്ര പ്രവര്‍ത്തക സമൂഹത്തിന്റെ മുഴുവന്‍ നീതി പോരാട്ടങ്ങളെ വെല്ലുവിളിക്കുന്നതാണ്. എന്‍.ഡബ്‌ള്യു.എം.ഐ യ്ക്കും വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമല്ല കേരളത്തിലെ മാധ്യമ പ്രവര്‍ത്തക സമൂഹത്തിന് ഒന്നാകെ അപമാനമാണിത്.

സ്ത്രീ നീതിക്കോ അഭിമാനത്തിനോ തെല്ലും വില കല്‍പിക്കാത്ത കൈയൂക്ക് കൊണ്ട് ഏത് നിയമ വ്യവസ്ഥയെയും പ്രതിഷേധത്തെയും പരിഹസിക്കുന്ന ഈ പ്രതിയാണോ ഒരു പ്രസ് ക്ലബിന്റെ സാരഥിയാകേണ്ടത്?

ഇവിടെ നമ്മള്‍ നിശബ്ദരായാല്‍ സമൂഹ നീതിക്ക് വേണ്ടി എങ്ങനെയാണ് ശബ്ദം ഉയര്‍ത്തുന്നത്?’ എന്‍.ഡബ്‌ള്യു.എം.ഐ പ്രസ്താവനയില്‍ ചോദിക്കുന്നു.

സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന തരത്തിലാണ് തിരുവനന്തപുരം പ്രസ് ക്ലബ് പ്രവര്‍ത്തിക്കുന്നതെന്നും പത്രപ്രവര്‍ത്തക സമൂഹത്തെ ഒന്നാകെ അപകീര്‍ത്തിപ്പെടുന്ന, വെല്ലുവിളിക്കുന്ന എം. രാധാകൃഷ്ണന്റെ നീക്കം ചെറുക്കണമെന്നും എന്‍.ഡബ്‌ള്യു.എം.ഐ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും