സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീത്വത്തെ അപമാനിച്ചു : മണിയന്‍പിള്ളയ്ക്കും ബിഹൈന്‍ഡ് വുഡ് യുട്യൂബ് ചാനലിനും എതിരെ കേസ്

വിമെന്‍ പോയിന്‍റ് ടീം

ബിഹൈന്‍ഡ് വുഡ് യൂ ട്യൂബ് ചാനലില്‍ തസ്കരൻ  മണിയന്‍പിള്ളയുമായി നടത്തിയ അഭിമുഖത്തിനെതിരേ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്നതരം പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും അതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സ്ത്രീയെ ബലാല്‍സംഗം ചെയ്തിട്ടുണ്ട് എന്ന് വീഡിയോയില്‍ പരാമര്‍ശം ഉള്ള സാഹചര്യത്തില്‍ അയാള്‍ക്കെതിരെ ബലാല്‍സംഗം കുറ്റവും ചുമത്തണമെന്നാണ് കമ്മിഷന്‍ നിര്‍ദേശിക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. അഭിമുഖം നടത്തിയ യൂട്യൂബ് ചാനലിനെതിരേ ഐടി ആക്റ്റ് പ്രകാരം കേസ് ചാര്‍ജ് ചെയ്യാനും നിര്‍ദേശം നല്‍കിയതായി അഡ്വ. പി. സതീദേവി പറഞ്ഞു


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും