സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും; പുതിയ പ്രഖ്യാപനവുമായി ശശികല

വിമെന്‍ പോയിന്‍റ് ടീം

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രകമ്പനങ്ങളുണ്ടാക്കാനൊരുങ്ങി വി.കെ. ശശികല. എ.ഐ.എ.ഡി.എം.കെയുടെ പതനം തനിക്ക് കണ്ടുനില്‍ക്കാനാവില്ലെന്ന് അവര്‍ പറഞ്ഞതോടെ ശശികലയുടെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള സൂചനകളാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്.

‘പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും. പാര്‍ട്ടിയുടെ അധഃപതനം എനിക്ക് കണ്ടുനില്‍ക്കാനാവില്ല. എല്ലാവരേയും ഒരുമിച്ചു നിര്‍ത്തലാണ് പാര്‍ട്ടിയുടെ നയം, നമുക്കൊരുമിക്കാം;’ ശശികല പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് തന്നെ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല എന്ന് ശശികല പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം കാരണമാണ് താന്‍ ഇപ്പോള്‍ നിലപാട് മാറ്റിയതെന്നും ശശികല പറയുന്നു.

എടപ്പാടി പളനിസാമി, ഒ. പനീര്‍സെല്‍വം എന്നീ നേതാക്കളെ പേരെടുത്ത് പറയാതെയാണ് നേതൃത്വത്തില്‍ തന്നെ അഭിപ്രായഭിന്നതകളുണ്ടെന്ന് ശശികല ചൂണ്ടിക്കാട്ടിയത്.

പി.ടി.ഐയ്ക്ക് നല്‍കിയ പ്രതികരണത്തിന് പിന്നാലെയാണ് ശശികലയുടെ തിരിച്ചു വരവ് വീണ്ടും ചര്‍ച്ചയാവുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പെട്ടാണ് ശശികല അറസ്റ്റ് ചെയ്യപ്പെടുന്നത്. തന്റെ വിശ്വസ്ഥനായ എടപ്പാടി പളനിസാമിയെ അധികാരമേല്‍പ്പിച്ചാണ് ശശികല ജയിലിലേക്ക് പോയിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും