സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആകെ 1095 ജനകീയ ഹോട്ടലുകള്‍, പണമില്ലാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണം; വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ മറുപടി

വിമെന്‍ പോയിന്‍റ് ടീം

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് വിശപ്പുരഹിത കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിലെ ഭക്ഷണത്തിനെതിരായ മനോരമ ന്യൂസ് വാര്‍ത്ത വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.‘പണമില്ലാത്തതു കാരണം വിശപ്പടക്കാന്‍ പ്രയാസപ്പെടുന്ന മനുഷ്യര്‍ക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ്. അത് മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

പ്രസ്തുത പദ്ധതി വിജയകരമായി നടപ്പാക്കുന്നത് രാപ്പകലില്ലാതെ അധ്വാനിക്കുന്ന കുടുംബശ്രീ അംഗങ്ങളുടേയും അവര്‍ക്കു പിന്തുണ നല്‍കുന്ന അയല്‍ക്കൂട്ടങ്ങളുടേയും മികവാണെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. വിശപ്പു രഹിത കേരളത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന അവരുടെ നേട്ടങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2020-21 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1000 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. അധികം വൈകാതെ ഉടലെടുത്ത കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി ദ്രുതഗതയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

20 രൂപയ്ക്ക് നല്‍കുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുന്നുണ്ട് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്തുടനീളം 1095 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും