സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

എഴുത്തുകാരിയും സ്ത്രീ വിമോചനവാദിയുമായ കമല ഭാസിന്‍ അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

എഴുത്തുകാരിയും സ്ത്രീ വിമോചനവാദിയുമായ കമല ഭാസിന്‍ (75) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കാന്‍സര്‍ രോഗത്തിന് ചികില്‍സയിലായിരുന്നു.

1946 ഏപ്രില്‍ 24നാണ് കമലയുടെ ജനനം. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന കമലയുടെ രചനകളും ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുളളതായിരുന്നു. 'ക്യോംകി മേ ലഡ്കീ ഹും' എന്ന കമലയുടെ കവിത വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ഇന്ത്യയിലേയും ദക്ഷിണേഷ്യൻ മേഖലയിലും സ്ത്രീവിമോചന മുന്നേറ്റങ്ങളുടെ ചാലകശക്തിയായിരുന്നു കമല. 35 വര്‍ഷത്തിലേറെയായി വികസനം, വിദ്യാഭ്യാസം, ലിംഗഭേദം, മാധ്യമം തുടങ്ങി നിരവധി വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നു. 1976 മുതല്‍ 2001 വരെ  യുഎന്നിന്റെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനില്‍ (എഫ്എഒ) പ്രവര്‍ത്തിച്ചു. 2002ല്‍ സംഗത് എന്ന പേരില്‍ ഫെമിനിസ്ററ് ശൃംഖല രൂപീകരിച്ചു.

രാജസ്ഥാനിലായിരുന്നു ബിരുദ, ബിരുദാനന്തര പഠനങ്ങള്‍.  തുടര്‍ന്ന് ഫെല്ലോഷിപ്പോടെ പശ്ചിമ ജര്‍മ്മനിയിലെ മൂണ്‍സ്റ്റര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. നീത് കമല്‍ മകന്‍. മകള്‍ മീട്ടു 2006 ല്‍ മരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും