സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജൂറിയുടെ തീരുമാനം ചരിത്രപരം; സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാതിരുന്ന ജൂറി തീരുമാനത്തെ പിന്തുണച്ച് ഡബ്ല്യൂ.സി.സി

വിമെന്‍ പോയിന്‍റ് ടീം

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ സീരിയലുകള്‍ക്ക് നിലവാരമില്ലാത്തതിനാല്‍ പുരസ്‌ക്കാരം നല്‍കേണ്ടന്ന പുരസ്‌ക്കാര ജൂറിയുടെ തീരുമാനത്തെ പിന്തുണച്ച് വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്.

പുരസ്‌ക്കാര നിര്‍ണയത്തിന് പിന്നാലെ ജൂറിയുടെ തീരുമാനത്തെ അനുകൂലിച്ചും എതിര്‍ത്തുമുള്ള അഭിപ്രായങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ജൂറിയെ പിന്തുണച്ച് ഡബ്ല്യൂ.സി.സി രംഗത്ത് എത്തിയത്.ജൂറി തീരുമാനം ചരിത്രപരമാണെന്നും ധീരമായ ആ തീരുമാനം തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു. തീരുമാനമെടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാറിനും ഡബ്ല്യൂ.സി.സിയുടെ അഭിനന്ദനങ്ങള്‍. ഇത്തരം ആര്‍ജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തില്‍ വലിയ തിരുത്തലുകള്‍ക്ക് തുടക്കം കുറിക്കുന്നത്. കലയില്‍ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെന്‍സര്‍ഷിപ്പല്ല, മറിച്ച് പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ എന്തുമാകാം എന്ന സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്’ എന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.

ജൂറി തീരുമാനം ചരിത്രപരമാണെന്നും ധീരമായ ആ തീരുമാനം തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു. തീരുമാനമെടുത്ത ജൂറിക്കും അതിന് അര്‍ഹമായ ബഹുമതികളോടെ അംഗീകാരം നല്‍കിയ സര്‍ക്കാറിനും ഡബ്ല്യൂ.സി.സിയുടെ അഭിനന്ദനങ്ങള്‍. ഇത്തരം ആര്‍ജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തില്‍ വലിയ തിരുത്തലുകള്‍ക്ക് തുടക്കം കുറിക്കുന്നത്. കലയില്‍ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെന്‍സര്‍ഷിപ്പല്ല, മറിച്ച് പണത്തിന്റെയും അധികാരത്തിന്റെയും ബലത്തില്‍ എന്തുമാകാം എന്ന സാംസ്‌കാരിക മലിനീകരണത്തിന് തടയിടലാണ്’ എന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും