സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അങ്കണവാടി പുസ്‌തകങ്ങളുടെ ജെൻഡർ ഓഡിറ്റ്; മന്ത്രിക്ക് റിപ്പോർട് കൈമാറി

വിമെന്‍ പോയിന്‍റ് ടീം

സംസ്‌ഥാനത്തെ അങ്കണവാടി പുസ്‌തകങ്ങളുടെ ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട് ഡോക്‌ടർ ടികെ ആനന്ദി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജിന് കൈമാറി. വനിത ശിശു വികസന വകുപ്പ് ഡയറക്‌ടർ ടിവി അനുപമയുടെ സാന്നിധ്യത്തിലാണ് റിപ്പോർട് കൈമാറിയത്. ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ ലിംഗ വ്യത്യാസമില്ലാതെയുള്ള അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജെന്‍ഡര്‍ ഓഡിറ്റ് നടത്തിയത്.

അങ്കണവാടി തീം ചാര്‍ട്ട്, അങ്കണപ്പൂമഴ എന്ന കുട്ടികളുടെ പ്രവര്‍ത്തന പുസ്‌തകം, അധ്യാപക സഹായിയായ അങ്കണത്തൈമാവ് എന്നിവ വിശകലനം ചെയ്‌താണ് റിപ്പോര്‍ട് തയ്യാറാക്കിയത്. ലിംഗനീതി, തുല്യത എന്നിവ പരിഗണിച്ച് ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് പഠനാനുഭവം നല്‍കാനുള്ള ശുപാര്‍ശകളാണ് കമ്മിറ്റി നല്‍കിയത്. ഈ പഠന സാമഗ്രികളില്‍ ചിത്രീകരണം, കവിതകള്‍, കഥകള്‍ എന്നീ മേഖലകളില്‍ മാറ്റം വരുത്താനും നിര്‍ദേശം നല്‍കി.

ഡോ. ടികെ ആനന്ദി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി റിട്ട. പ്രൊഫസര്‍ ഡോ. വിടി ഉഷ, കില ജെന്‍ഡര്‍ സ്‌പെഷ്യലിസ്‌റ്റ് ഡോ. അമൃത് രാജ്, കാസര്‍ഗോഡ് ചെറിയകര ഗവൺമെന്റ് എല്‍പിഎസ് അധ്യാപകന്‍ മഹേഷ് കുമാര്‍, ഐസിഡിഎസ് പ്രോഗ്രാം ഓഫിസര്‍ കവിത റാണി രജ്‌ഞിത്ത് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് ജെന്‍ഡര്‍ ഓഡിറ്റ് നടത്തിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും