സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കര്‍ഷകത്തൊഴിലാളി യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്ന കെ.എസ്. അമ്മുക്കുട്ടി അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം

കര്‍ഷകത്തൊഴിലാളി യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്ന കെ.എസ്. അമ്മുക്കുട്ടി (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആലക്കോട് അരങ്ങത്തുള്ള മകളുടെ വീട്ടില്‍ വിശ്രമ ജീവിതത്തില്‍ കഴിഞ്ഞിരുന്നഅമ്മുക്കുട്ടിക്ക് ഒരു മാസം മുമ്പ് കൊവിഡ് ബാധിച്ചിരുന്നു. പിന്നീട് രോഗം ഭേദമായിരുന്നു.

വെള്ളിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആലക്കോട് സഹകരണ ആശുപത്രിയിലും തുടര്‍ന്ന് എ.കെ.ജി ആശുപത്രിയിലും എത്തിച്ചുവെങ്കിലും അര്‍ധരാത്രി 1.30ഓടെ മരണപ്പെടുകയായിരുന്നു.കണ്ണൂര്‍ ജില്ലയിലും കിഴക്കന്‍ മലയോരത്തും കര്‍ഷകതൊഴിലാളികളെയും മഹിളകളെയും സംഘടിപ്പിക്കുന്നതില്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനം നടത്തിയ അമ്മുക്കുട്ടി സി.പി.ഐ.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം, ഉദയഗിരി പഞ്ചായത്തംഗം, ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡംഗം, ഉദയഗിരി പഞ്ചായത്ത് വനിത സര്‍വീസ് സഹകരണ സംഘം ഡയരക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കണ്ണൂര്‍ ജില്ലയിലും കിഴക്കന്‍ മലയോരത്തും കര്‍ഷകതൊഴിലാളികളെയും മഹിളകളെയും സംഘടിപ്പിക്കുന്നതില്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനം നടത്തിയ അമ്മുക്കുട്ടി സി.പി.ഐ.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം, ഉദയഗിരി പഞ്ചായത്തംഗം, ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡംഗം, ഉദയഗിരി പഞ്ചായത്ത് വനിത സര്‍വീസ് സഹകരണ സംഘം ഡയരക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും