സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സൈക്കിളില്‍ രഞ്ജിനി പുറപ്പെട്ടു, കാസര്‍കോട്ടേക്ക്

വിമന്‍ പോയിന്റ് ടീം

ശബ്ദമലിനീകരണത്തിനെതിരെ പ്രചരണം നടത്തുന്നതിനു രഞ്ജിനിയും പുറപ്പെട്ടു. ഐഎംഎ യും നാഷണല്‍ ഇനിഷ്യെട്ടീവ് ഫോര്‍ സെയിഫ് സൗണ്ടും ചേര്‍ന്നാണ് ശബ്ദ മലിനീകരണത്തിനെതിരെ സൈക്കിളില്‍ കേരള യാത്ര സംഘടിപ്പിക്കുന്നത്. ഇന്നലെ തിരുവനതപുരത്ത് നിന്നും പുറപെട്ട സംഘത്തിലെ ഏക വനിത ആണ് രഞ്ജിനി . 105 കിലോ ശരീര തൂക്കമുള്ള 48 കാരിയായ രഞ്ജിനി സൈക്കിള്‍ പഠിച്ചിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. പക്ഷെ ഇപ്പോള്‍ തന്നെ സൈക്കിള്‍ വിദഗ്ദ്ധയായി കഴിഞ്ഞ രഞ്ജിനി ഇപ്പോഴത്തെ റാലി വെല്ലുവിളി ആയി ഏറ്റെടുത്തിരിക്കുന്നു. ഇന്ഡസ് സൈക്കിളിംഗ് എംബസ്സിയുടെ സജീവ പ്രവര്ത്തക ആണ് രഞ്ജിനി. സൈക്കിളിനു പ്രചരണം കൊടുക്കുക എന്നാ ഉദ്ദേശ്യത്തോടെ സ്ഥാപിച്ചിരിക്കുന്ന ഇന്ഡസ് സൈക്കിളിംഗ് എംബസ്സിയുടെ സെക്രട്ടരി പ്രകാശ്‌ ആണ് രഞ്ജിനിയുടെ ഭര്‍ത്താവ് .എല്ലാ ജില്ലയിലൂടെയും യാത്ര ചെയ്ത് സൈക്കിള്‍ റാലി 28 നു കോഴിക്കോട് സമാപിക്കും. വി ജെ റ്റി  ഹാളില്‍ മുഖ്യമന്ത്രി റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഡോ ജോണ്‍ പണിക്കര്‍, ഡോ ശ്രീജിത്ത്‌ എന കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഐ എം എ യുടെ പ്രഥമ സെയിഫ് സൗണ്ട് അവാര്‍ഡ്‌ ചടങ്ങില്‍ കലക്ടര്‍ ബിജു പ്രഭാകറിന് മുഖ്യമന്ത്രി സമ്മാനിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും