തുടർച്ചയായ രണ്ടാം ഒളിമ്പിക‍്‍സിലും രാജ്യത്തിൻെറ അഭിമാനമുയർത്തി മെഡൽനേട്ടവുമായി പിവി സിന്ധു. റിയോ ഒളിമ്പിക്സിൽ ഫൈനലിൽ പരാജയപ്പെട്ട സിന്ധുവിന് വെള്ളിമെഡലാണ് ലഭിച്ചിരുന്നത്. ഇത്തവണ സെമിയിൽ പരാജയപ്പെട്ടെങ്കിലും വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ചൈനീസ് താരം ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തി. രണ്ട് ഗെയിമുകളിലും വ്യക്തമായ ആധിപത്യം നേടിയ സിന്ധു 21-13, 21-15 എന്ന സ്കോറിനാണ് വിജയിച്ചത്. മത്സരത്തിൻെറ ഒരുഘട്ടത്തിലും വെല്ലുവിളിയാവാൻ ചൈനീസ് താരത്തിന് സാധിച്ചില്ല. തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സിന്ധു. ടോക്യോ ഒളിമ്പിക്സിൽ ഇത് ഇന്ത്യയുടെ രണ്ടാം മെഡലാണ്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു വെള്ളിമെഡൽ നേടിയിരുന്നു. തുടർച്ചയായ രണ്ടാം ഒളിമ്പിക‍്‍സിലും രാജ്യത്തിൻെറ അഭിമാനമുയർത്തി മെഡൽനേട്ടവുമായി പിവി സിന്ധു. റിയോ ഒളിമ്പിക്സിൽ ഫൈനലിൽ പരാജയപ്പെട്ട സിന്ധുവിന് വെള്ളിമെഡലാണ് ലഭിച്ചിരുന്നത്. ഇത്തവണ സെമിയിൽ പരാജയപ്പെട്ടെങ്കിലും വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ചൈനീസ് താരം ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തി. രണ്ട് ഗെയിമുകളിലും വ്യക്തമായ ആധിപത്യം നേടിയ സിന്ധു 21-13, 21-15 എന്ന സ്കോറിനാണ് വിജയിച്ചത്. മത്സരത്തിൻെറ ഒരുഘട്ടത്തിലും വെല്ലുവിളിയാവാൻ ചൈനീസ് താരത്തിന് സാധിച്ചില്ല. തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സിന്ധു. ടോക്യോ ഒളിമ്പിക്സിൽ ഇത് ഇന്ത്യയുടെ രണ്ടാം മെഡലാണ്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു വെള്ളിമെഡൽ നേടിയിരുന്നു.