സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മനുഷ്യരെ മാത്രം തിരഞ്ഞ് കണ്ടെത്തുന്ന ഡ്രോണ്‍ വികസിപ്പിച്ച് മിടുക്കികള്‍

വിമെന്‍ പോയിന്‍റ് ടീം

പ്രളയവും തീപ്പിടിത്തവുംപോലുള്ള അത്യാഹിതങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്നവരെ കണ്ടെത്താന്‍ കഴിയുന്ന നിര്‍മിതബുദ്ധിയുള്ള ഡ്രോണ്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ നാല് വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ചു.തിരുവനന്തപുരത്ത് നടന്ന, കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളുടെ ഫൈനല്‍ ഇയര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് പ്രോജക്ട് അവാര്‍ഡും ഇതിന് കിട്ടി.

തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികളായ എസ്. ലക്ഷ്മി, പി. മനാല്‍ ജലീല്‍, വി.എന്‍. നന്ദന, എസ്. ശ്രുതി എന്നിവരാണ് ഡ്രോണ്‍ വികസിപ്പിച്ചത്. 20,000 രൂപ മാത്രമാണ് ഇത്തരം ഡ്രോണിന് ചെലവാകുക. സാധാരണ ഡ്രോണിന് 50,000 മുതല്‍ 75,000 വരെ ചെലവാകും.ഒരുകിലോമീറ്റര്‍ ഉയരത്തിലും രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും ഡ്രോണ്‍ പ്രവര്‍ത്തിക്കും. 15 മിനിറ്റാണ് ഇവര്‍ വികസിപ്പിച്ച ഡ്രോണിന്റെ പറക്കല്‍സമയം.തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയാണ് ലക്ഷ്മി. ഷൊറണൂര്‍ സ്വദേശിയാണ് ശ്രുതി. ആലുവയിലാണ് മനാലിന്റെ വീട്. തൃശ്ശൂര്‍ കിഴക്കുമ്പാട്ടുകര സ്വദേശിയാണ് നന്ദന. ഇവരുടെ പ്രോജക്ടിനുള്ള ഫണ്ട് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വേര്‍ എന്ന സംഘടനയാണ് നല്‍കിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും