സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മീരഭായ് ചനുവിന്റെ വെള്ളി മെഡല്‍ സ്വര്‍ണ്ണമാകില്ല; ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

വിമെന്‍ പോയിന്‍റ് ടീം

ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ഭാരോദ്വഹനത്തില്‍ ലഭിച്ച വെള്ളി മെഡല്‍ സ്വര്‍ണ്ണമാകില്ല. വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാഭായ് ചനുവിനെ മറികടന്ന് സ്വര്‍ണം നേടിയ ചൈനീസ് താരം സിഹു ഉത്തേജകം
ഉപയോഗിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്ട്ര ഉത്തേജക പരിശോധന ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ചനുവിന് സ്വര്‍ണം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണം നേടിയ ചൈനയുടെ സിഹു ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നുള്ള തരത്തിലായിരുന്നു വാര്‍ത്ത.പരിശോധന ഫലത്തില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയാല്‍ സിഹുവിന്റെ വിജയം റദ്ദാക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ഏജന്‍സി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും