സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

2016 ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ഇതാ ചില നിര്‍ദ്ദേശങ്ങള്‍...........

വിമെൻ പോയിന്റ് ടീം

കേരള സ്ംസ്ഥാന ബജറ്റില്‍ പൊതുവെ സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നത് നന്നേ കുറവാണ്.ഈ അവസരത്തില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനും ശാക്തീകരണം സാധ്യമാക്കുന്നതിനും 2016 ലെ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്‍റെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് സ്ത്രീകൂട്ടായ്മ ഇതാ ചില നിര്‍ദ്ദേശങ്ങള്‍ വയ്ക്കുന്നു

1. നിര്‍ഭയ ഹോമുകള്‍ സ്ത്രീസൗഹാര്‍ദ്ദപരമാക്കുക

ഇപ്പോള്‍ ഈ ഹോമുകള്‍ തടവറകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിക്രമങ്ങള്‍ക്കിരയായ പെണ്‍കുട്ടികളെ തടവുപുള്ളികളെപ്പോലെ അടച്ചിട്ടിരിക്കുകയാണ്. പഠിക്കുവാനോ, കളിക്കുവാനോ ഉള്ള സൗകര്യമില്ല. പോഷകാഹാരത്തിന് ഫണ്ടില്ല. ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല. കൗണ്‍സിലിംഗ് ചിട്ടയായി സ്ഥിരമായി നല്‍കുന്നില്ല. പെണ്‍കുട്ടികള്‍ക്ക് ജീവിതത്തിനെക്കുറിച്ച് പ്രതീക്ഷ നല്‍കുന്ന അന്തരീക്ഷമുണ്ടാകണം.

2. പോലീസ് വനിതാ സെല്ലിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ പ്രവര്‍ത്തനം തീരെ കാര്യക്ഷമമല്ല. വാഹനം, 24 മണിക്കൂറും ഹെല്‍പ്പ്‌ലൈന്‍, ഫോണ്‍, ജീവനക്കാര്‍ എന്നിവ ആവശ്യത്തിന് വേണം. വനിതാ പോലീസ് സെല്ലിനോട് ചേര്‍ന്ന് ഒരു സ്ത്രീ സൗഹൃദ ഷോര്‍ട്ട് സ്റ്റേ ഹോം ഉണ്ടാകണം.

3. സ്ത്രീകള്‍ക്ക് തൗമസ സൗകര്യം

തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് എല്ലാ ജില്ലയിലും വനിതാ ഹോസ്റ്റലുകള്‍ പ്രധാന പട്ടണങ്ങളില്‍ കുറഞ്ഞ ചെലവില്‍ താമസിക്കുവാന്‍ കഴിയുന്ന സബ്‌സിഡൈസ് വിമണ്‍സ് സ്റ്റേ ഹോം ആരംഭിക്കണം.താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്ക് താമസ സൗകര്യമില്ല എന്ന ഒറ്റക്കാരണത്താല്‍ പല തൊഴിലും സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പകല്‍ വീടുകള്‍, ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ എന്നിവ ആവശ്യമാണ്. ഉയര്‍ന്ന വരുമാനമുള്ള സ്ത്രീകള്‍ക്ക് എല്ലാ സൗകര്യങ്ങളോടുംകൂടിയ വിമന്‍സ് ഗസ്റ്റ് ഹൗസുകള്‍ പ്രധാന നഗരങ്ങളില്‍ തുടങ്ങണം (YWCA International Hostel മാതൃകയാക്കാവുന്നതാണ്)

4. എല്ലാ സ്‌കൂളുകളിലും ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍ നിര്‍ബന്ധമാക്കണം

വെള്ളം ശുചിത്വം, വാതിലിന് കുറ്റി, ബക്കറ്റ്, സാനിട്ടറി നാപ്കിനുകള്‍ ഡിസ്‌പോസ് ചെയ്യുവാനുള്ള സംവിധാനം എന്നിവ ഉണ്ടാകണം. ഈ ശുചിമുറികളുടെ മെയിന്റനന്‍സ് കുടുംബശ്രീയെ ഏല്‍പ്പിക്കാം. സ്‌കൂള്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ സജീവമായ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കാം.
5. ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളുകളോട് അനുബന്ധിച്ച് ഗേള്‍സ് ഹോസ്റ്റല്‍ എന്ന ആശയം കൊണ്ടുവരണം. ഹോസ്റ്റലില്‍ തൊഴില്‍ പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം എന്നിവ നല്‍കാം (ചാല ഗേള്‍സ് ഹൈസ്‌കൂള്‍ പരീക്ഷിക്കാവുന്നതാണ്).

6. ഫ്രഷ്അപ്പ് സെന്റേഴ്‌സ് ആരംഭിക്കണം

കേരളത്തിലൊട്ടാകെ സ്ത്രീകള്‍ക്ക് ശുചിമുറികള്‍ (1000 എണ്ണം) ആരംഭിക്കണം. ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പ്രധാന മാര്‍ക്കറ്റുകള്‍, വഴിയോരങ്ങള്‍ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കേണ്ടത്. നിലവിലുള്ള ഷീ ടോയ്‌ലറ്റ്, ഇ-ടോയ്‌ലറ്റ് എന്നിവയുടെ അനുഭവങ്ങള്‍ തെളിയിക്കുന്നത് അവ വേണ്ടത് പോലെ ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ്. വലിയ തിരക്കുള്ള സ്ഥലങ്ങളില്‍ ജനം നോക്കി നില്‍ക്കേ ശുചിമുറിയിലേയ്ക്ക് പോകുവാന്‍ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ മടിക്കും. അതുകൊണ്ട് ഫ്രഷ്അപ്പ് സെന്റര്‍ എന്ന ആശയം. ഫ്രഷ് അപ്പ് സെന്റര്‍ കുടുംബശ്രീയുടെ മൈക്രോ സംരംഭം ആകാവുന്നതാണ്. ശുചിമുറി, മുലയൂട്ടല്‍ മുറി, സാനിട്ടറി നാപ്കിന്‍ വൈന്‍ഡിംഗ് മെഷീന്‍, സ്‌നാക്‌സ് ബാര്‍ എന്നിവ ചേര്‍ന്നതാണ് ഫ്രഷ്അപ്പ് സെന്റേഴ്‌സ്. ഒരേ നിറത്തിലും രൂപകല്‍പ്പനയിലും ഉള്ള ഭംഗിയുള്ള ചെറുകെട്ടിടങ്ങളാകണം.

7. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ പെണ്‍കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം തൊഴില്‍ പരിശീലനം എന്നിവയ്ക്ക് സമഗ്ര പദ്ധതി

8. തീരദേശങ്ങളില്‍ വ്യാപകമായി സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍

9. സ്ത്രീസുരക്ഷക്കായി വ്യാപക പ്രചരണ പ്രവര്‍ത്തനങ്ങള്‍

“1091” പരമാവധി പ്രചരിപ്പിക്കുക. സ്‌കൂള്‍, കോളേജ് ക്യാമ്പസുകള്‍, ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, പ്രധാന ബസ് സ്റ്റാന്റുകള്‍, റയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഹോര്‍ഡിങ്ങുകള്‍ വാഹനങ്ങള്‍ക്കകത്ത് LED ബോര്‍ഡുകള്‍, പോലീസ് സ്റ്റേഷനുകളില്‍ ലഘുലേഖകള്‍ എന്നിവ ഉണ്ടാകണം.
സ്ത്രീ ശാക്തീകരണ ബോധവല്‍ക്കരണത്തിനു മാത്രമായി ഫണ്ട് നീക്കിവയ്ക്കണം. അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ സ്ഥിരം പരസ്യം. സിനിമാ തിയേറ്ററില്‍ സ്ലൈഡ് ഷോ, ഗാര്‍ഹിക പീഡനം, തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം, ബാലപീഡനം, വൃദ്ധജനപീഡനം തുടങ്ങിയവക്കെതിരായ ആശയങ്ങള്‍ ആണ് പ്രചരിപ്പിക്കേണ്ടത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും