സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അഭിഭാഷകര്‍ കേസ് ഏറ്റെടുത്തില്ല; ഹൈക്കോടതിയില്‍ സ്വന്തം കേസ് വാദിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര

വിമെന്‍ പോയിന്‍റ് ടീം

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കേസില്‍ ഹൈക്കോടതി വാദം പൂര്‍ത്തിയായി. അഭിഭാഷകന്റെ അസാന്നിധ്യത്തില്‍ ലൂസി കളപ്പുര തന്നെയാണ് കേസ് വാദിച്ചത്. കേസ് വിധി പറയാന്‍ മാറ്റിവെച്ചു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നല്‍കാനുള്ള കീഴ്‌ക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന് കാണിച്ചാണ് ലൂസി കളപ്പുര കേസില്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹരജിയില്‍ നേരത്തെ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് കേസില്‍ സിസ്റ്റര്‍ ലൂസി കളപ്പുര തന്നെ വാദിക്കാന്‍ തീരുമാനിച്ചത്. പലരേയും ബന്ധപ്പെട്ടെങ്കിലും ആരും കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്.നീതി പീഠത്തില്‍ എനിക്ക് വിശ്വാസമുണ്ട്, അതിനാലാണ് കേസ് സ്വയം വാദിക്കുന്നത് എന്നാണ് ലൂസി കളപ്പുര പറഞ്ഞത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും