സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മലയാളി പുരുഷന്മാരുടെ കാപട്യം തുറന്നുകാട്ടുന്ന 'ഡൊമസ്റ്റിക് ഡയലോഗ്‌സ്'

വിമെന്‍ പോയിന്‍റ് ടീം

ചലച്ചിത്രമേളകളിലൂടെ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രം ‘ഡൊമസ്റ്റിക് ഡയലോഗ്‌സ്’ സംവിധായകന്‍ ജയരാജിന്റെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ റൂട്‌സില്‍ റിലീസ് ചെയ്തു.

വൈഷ്ണവ്, ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കേരളത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.കുടുംബങ്ങളില്‍ മലയാളി പുരുഷന്മാര്‍ പുലര്‍ത്തിവരുന്ന കാപട്യവും അതിനു പിന്നാലെ പുരുഷാധിപത്യവും പരിചിതമായ സംഭാഷണങ്ങളിലൂടെ ചിത്രം കാണിച്ചു തരികയാണ്. വ്യക്തികള്‍ക്കുള്ളിലെ ഈഗോയെയും ചിത്രം വിമര്‍ശനവിധേയമാക്കുന്നുണ്ട്.

ജാര്‍ഖണ്ഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പുതുമുഖ സംവിധായകനുള്ള അവാര്‍ഡ് ചിത്രം നേടിയിരുന്നു. കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്കും ഡൊമസ്റ്റിക് ഡയലോഗ്‌സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും