സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സംഗീത ലക്ഷ്മണയ്‌ക്കെതിരെ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക നടപടി

വിമെന്‍ പോയിന്‍റ് ടീം

ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണക്കെതിരെ അച്ചടക്ക നടപടിയുമായി ബാര്‍ കൗണ്‍സില്‍. സമൂഹമാധ്യമങ്ങളിലൂടെ അപമര്യാദയോടെയുള്ള പെരുമാറ്റമാണ് നടപടിയ്ക്ക് വഴിവച്ചിരിക്കുന്നത്

1961ലെ അഡ്വക്കേറ്റ്‌സ് ആക്ടിലെ 35 ആം വകുപ്പ് പ്രകാരമാണ് ബാര്‍ കൗണ്‍സില്‍ നടപടി. കൊച്ചിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

പ്രതിസന്ധികളെ തരണം ചെയ്ത് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പദവയിലെത്തിയ ആനി ശിവയെ ഇവര്‍ അധിക്ഷേപിച്ചത്  വലിയ വിമര്‍ശനത്തിനു വഴിവച്ചിരുന്നു.ആനി ശിവ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എസ്.ഐ ആയി ചുമതലയേറ്റത്തിനു പിന്നാലെയായിരുന്നു അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക്
പോസ്റ്റ്. സംഭവത്തില്‍ സംഗീത ലക്ഷ്മണക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു.

ബാര്‍ കൗണ്‍സില്‍ വരും ദിവസങ്ങളില്‍ ഇവര്‍ക്കു നോട്ടിസ് അയച്ചു വിശദീകരണം തേടുന്നതാണു തുടര്‍ നടപടി.മറുപടി തൃപ്തികരമല്ലെന്നു കണ്ടാല്‍ അച്ചടക്ക കമ്മിറ്റിക്കു വിടും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും