സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീസുരക്ഷാ ഉടമ്പടിയിൽനിന്ന്‌ 
തുർക്കി പിൻവാങ്ങി

വിമെന്‍ പോയിന്‍റ് ടീം

അതിക്രമങ്ങളിൽനിന്ന്‌ സ്ത്രീകളെ സംരക്ഷിക്കാൻ സ്വന്തം രാജ്യത്തുവച്ചുതന്നെ ഒപ്പിട്ട അന്താരാഷ്ട്ര ഉടമ്പടിയിൽനിന്ന്‌ പിൻവാങ്ങി തുർക്കി. സ്വവർഗാനുരാഗത്തെ പിന്തുണയ്ക്കുന്നവർ ഇസ്താൻബുൾ കൺവൻഷൻ (കൗൺസിൽ ഓഫ്‌ യൂറോപ്‌ കൺവൻഷൻ) ഹൈജാക്ക്‌ ചെയ്തെന്ന്‌ ആരോപിച്ച്‌ മാർച്ചിലാണ്‌ പ്രസിഡന്റ്‌ റെജബ്‌ തയ്യിപ്‌ എർദോഗൻ പിൻവാങ്ങൽ പ്രഖ്യാപിച്ചത്‌. ജൂലൈ ഒന്നുമുതൽ പിൻവാങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനെതിരെ ചിലർ കോടതിയെ സമീപിച്ചെങ്കിലും അത്‌ കഴിഞ്ഞയാഴ്ച നിരാകരിക്കപ്പെട്ടു.
2014 ആഗസ്തിൽ ഇസ്താൻബുളിൽവച്ച്‌ 30 രാജ്യം ഒപ്പിട്ട

കരാറിൽനിന്ന്‌ പിന്മാറാനുള്ള എർദോഗന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, സ്വവർഗാനുരാഗം രാജ്യത്തിന്റെ മൂല്യങ്ങൾക്ക്‌ എതിരാണെന്ന്‌ പറഞ്ഞ എർദോഗൻ, സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്നും അവകാശപ്പെട്ടു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽനിന്ന്‌ രാജ്യം പിന്നോട്ട്‌ പോയെന്ന്‌ ആരോപിച്ച്‌ പ്രധാന നഗരങ്ങളിൽ മഹിളാ സംഘടനകൾ പ്രതിഷേധിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും