സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കടയ്ക്കാവൂര്‍ കേസ്‍; മകനെ പീഡിപ്പിച്ച കേസില്‍ അമ്മ നിരപരാധി

വിമെന്‍ പോയിന്‍റ് ടീം

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ച കേസില്‍ അമ്മ നിരപരാധിയാണെന്ന കണ്ടെത്തലുമായി അന്വേഷണസംഘം. കേസിലുള്‍പ്പെട്ട പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. പീഢന ആരോപണം വ്യാജമാണെന്നും ആരോപണത്തിനുപിന്നില്‍ ബാഹ്യസമ്മര്‍ദമാണെന്നും അന്വേഷണസംഘം കണ്ടെത്തിയത്.

പരാതിയ്ക്ക് പിന്നില്‍ മകളുടെ ഭര്‍ത്താവിന്റെ വൈരാഗ്യമാണെന്നാണ് കുടുംബം പറയുന്നത്. മകളെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നെന്നും അതില്‍ സഹികെട്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി അകന്ന് കഴിയുന്നതെന്നും മാതാവ് പറഞ്ഞിരുന്നു. 17ഉം 14ഉം 11ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളും ആറ് വയസുള്ള പെണ്‍കുട്ടിയുമാണ് 37കാരിയായ യുവതിക്കുള്ളത്. പ്രണയിച്ചായിരുന്നു ഇവരുടെ വിവാഹം. അകന്ന് കഴിയാന്‍ തുടങ്ങിയതിന് ശേഷം ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. നിയമപരമായി വിവാഹമോചനം നേടാതെയായിരുന്നു ഇത്. വിവാഹശേഷം മൂന്ന് കുട്ടികളെ ഇയാള്‍ ഒപ്പം കൊണ്ടുപോകുകയും ചെയ്തു. വിഹാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കി. ഇതിനേത്തുടര്‍ന്നുള്ള വിരോധമാണ് പരാതിക്ക് കാരണമെന്നും യുവതിയുടെ കുടുംബം പറഞ്ഞിരുന്നു.

വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണ് വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നും അന്വേഷണസംഘം പറഞ്ഞു. പതിമൂന്നുകാരനായ മകനെ അമ്മ മൂന്ന് വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് വിധേയമാക്കി എന്ന ആരോപണത്തെത്തുടര്‍ന്ന് അമ്മയ്ക്കെതിരെ പോക്സോ കേസെടുത്തിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ 28നാണ് അമ്മയെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഈ പരാതിയില്‍ അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ പിതാവ് സഹോദരനെ ഉപദ്രവിച്ച്‌ നിര്‍ബന്ധിച്ചിച്ചെന്ന് ഇളയകുട്ടി വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന് മകളെ കേസില്‍ കുടുക്കിയതാണെന്ന് ഈ സ്ത്രീയുടെ മാതാപിതാക്കളും വ്യക്തമാക്കിയിരുന്നു. മകനെ വീണ്ടും കൗണ്‍സിലിംഗും മെഡിക്കല്‍ പരിശോധനയും നടത്തണമെന്നും അമ്മയും കുടുംബവും ആവശ്യപ്പെട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും