സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പോലീസില്‍ പരാതി നല്‍കാന്‍ വാട്‌സ്ആപ്പില്‍ സന്ദേശമയച്ചാല്‍ മതി

വിമെൻ പോയിന്റ് ടീം

കോഴിക്കോടുള്ളവര്‍ക്ക് പോലീസില്‍ പരാതി നല്‍കാന്‍ ഇനി സ്‌റ്റേഷനില്‍ പോകണമെന്നില്ല. പകരം വാട്‌സ്ആപ്പില്‍ സന്ദേശമയച്ചാല്‍ മതി. പരാതിക്കാരെ അന്വേഷിച്ച് പോലീസ് ഇനി വീട്ടിലെത്തും. കോഴിക്കോട്ടെ വനിതാ പോലീസ് സ്‌റ്റേഷനാണ് പരാതി സ്വീകരിക്കാന്‍ വാട്‌സ്ആപ്പ് മാര്‍ഗം ഉപയോഗിക്കുന്നത്.

കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടൊപ്പം പദ്ധതിക്ക് തുടക്കമാവും. സ്ത്രീകളടക്കം സ്റ്റേഷനില്‍ വരാനുള്ള മടി പരിഗണിച്ചാണ് പദ്ധതിയെന്ന് കസബ സി.ഐ പി. പ്രമോദ് പറഞ്ഞു.

ഇ മെയില്‍ വഴിയും പരാതി നല്‍കാന്‍ സാധിക്കുമെന്ന് പോലീസ് പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കസബ പൊലീസ് രൂപം നല്‍കിയ ഓപറേഷന്‍ ഇടിമിന്നലിന്റെ ഭാഗമായാണ് പദ്ധതി. കസബ, ടൗണ്‍, ചെമ്മങ്ങാട്, നടക്കാവ്, പന്നിയങ്കര, മെഡിക്കല്‍കോളജ്, മീഞ്ചന്ത എന്നിവിടങ്ങളിലാണ് സിറ്റി വനിത പൊലീസ് സ്റ്റേഷന്‍ പരിധി.

വാട്‌സ്ആപ് നമ്പര്‍  9497987178, 9497980710
ഇമെയില്‍: sikasabakkd. pol@kerala.gov.in
cikasabakkd.pol@kerala.gov.in
sivnthskkd.pol@kerala.gov in


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും