സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

യുപിയിൽ മിശ്രവിവാഹിതർക്ക്‌ സംരക്ഷണം നൽകണമെന്ന്‌ അലഹബാദ്‌ ഹൈക്കോടതി

വിമെന്‍ പോയിന്‍റ് ടീം

ഭീഷണിനേരിടുന്ന മിശ്രവിവാഹിതർക്ക്‌ പൊലീസ്‌ സംരക്ഷണം നൽകണമെന്ന്‌ അലഹബാദ്‌ ഹൈക്കോടതി. നിർബന്ധിത മതപരിവർത്തനമെന്ന്‌ പെൺകുട്ടിക്ക്‌ പരാതിയില്ലാത്തതിനാൽ ഇവർ ഇസ്ലാം മതം സ്വീകരിച്ചത്‌ പരിഗണിക്കപ്പെടേണ്ട വിഷയമല്ല. പെൺകുട്ടിയുടെ സ്വാതന്ത്ര്യം ഹനിക്കുന്നില്ലെന്ന്‌ ഉറപ്പാക്കണമെന്ന്‌ മൊറാദാബാദ്‌ പൊലീസിനോട്‌ കോടതി നിർദേശിച്ചു. വീട്ടുകാരുടെ ഭീഷണി ചൂണ്ടിക്കാട്ടി യാഷി ദേവി(20), ഗുഛൻ ഖാൻ(40) എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ്‌ കോടതിയുടെ നിർദേശം. പ്രായപൂർത്തിയായവരാണെങ്കിൽ ബാഹ്യ ഇടപെടലില്ലാതെ ദമ്പതികൾക്ക്‌ സമാധാനപരമായി ജീവിക്കാൻ അവകാശമുണ്ടെന്ന്‌ ലതാ സിങ്ങും യുപി സർക്കാരും തമ്മിലുള്ള കേസിലെ സുപ്രിംകോടതി വിധിയും ജസ്‌റ്റിസ്‌ സലിൽ കുമറാർ റായ്‌ ചൂണ്ടിക്കാട്ടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും