സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ബ്രിട്ടനിലെ അന്താരാഷ്‌ട്ര പ്രദർശനത്തിൽ അനന്യ അയാസിയുടെ പോസ്‌റ്റർ

വിമെന്‍ പോയിന്‍റ് ടീം

ബ്രിട്ടണിലെ  യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോൾ  എൻജിനിയറിംഗ് & ഫിസിക്കൽ സയൻസസ് കൗൺസിൽ നടത്തിയ അന്താരാഷ്ട്ര കോൺഫറൻസിൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി  അനന്യ അയാസി  തയ്യാറാക്കിയ  പോസ്റ്റർ പ്രദർശിപ്പിച്ചു.  വിവിധ രാജ്യങ്ങളിൽ നിന്ന് 12 പേർ തയ്യാറാക്കിയ പോസ്റ്റർ ഇതിനായി  തെരഞ്ഞെടുക്കപ്പെട്ടു. അതിൽ  ഇന്ത്യയിൽ നിന്നുളള  ഏക വിദ്യാർത്ഥി അനന്യയാണ്.

ക്വാണ്ടം സാങ്കേതികതയുടെ (Quantam technology) പ്രയോഗ തലത്തിൽ പാലിയ്ക്കപ്പെടേണ്ട മൂല്യബോധം, നിയമാവലികൾ എന്നിവയിൽ ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു അനന്യയുടെ പോസ്റ്റർ.

അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി, സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പെൺകൂട്ടായ്മയായ വിമൻടെക് നെറ്റ് വർക്കിന്റെ അന്താരാഷ്ട്ര     കോൺഫറൻസ് - 2021 ൽ  അനന്യ അയാസി പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. 'ക്വാണ്ടം ടെക്നോളജിയും അതിൻ്റെ ആഘാതങ്ങളും' എന്ന വിഷയത്തിൽ സമർപ്പിച്ച പ്രബന്ധമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ക്വാണ്ടം ടെക്നോളജിയുടെ വരും കാല പഠന ഗവേഷണങ്ങൾ, ഭാവിയിൽ സമൂഹത്തിൽ ഉണ്ടാക്കാവുന്ന ആഘാതങ്ങൾ , അത് മനസ്സിലാക്കി  ഇപ്പോഴേ ആ മേഖലയിലുള്ള ഗവേഷണങ്ങൾക്ക് കൂടുതൽ ഊന്നൽ  നൽകേണ്ട ആവശ്യകത എന്നിവയായിരുന്നു ഓൺലൈനായി അവതരിപ്പിച്ച പ്രബന്ധത്തിന്റെ  പ്രമേയം.

തിരുവനന്തപുരം  കോളജ് ഓഫ് എൻജിനിയറിംഗ് ൽ  മൂന്നാം  വർഷ ബിടെക് അപ്ലൈഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ്. അജയ് കുമാർ എസ്- ഡോ : സീമ ജെറോം   ദമ്പതികളുടെ മകളാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും