ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്ന് പത്ത് ലക്ഷം രൂപ കൈപറ്റിയെന്ന ആരോപണം നിഷേധിച്ച് സി.കെ ജാനു. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും പാര്‍ട്ടി പിടിച്ചടക്കാനുള്ള നടപടിയാണിതെന്നും സി.കെ. ജാനു പറഞ്ഞു.അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും പാര്‍ട്ടി പിടിച്ചടക്കാനുള്ള നടപടിയാണിതെന്നും സി.കെ. ജാനു പറഞ്ഞു.ആരോപണം ഉന്നയിച്ച പ്രമീളയ്ക്കും പ്രകാശനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. തനിക്ക് കേരളത്തിലെ ആരുമായും സംസാരിക്കാന്‍ കഴിയും. സുരേന്ദ്രനുമായി ഒരു കാശിടപാട് നടത്തണമെങ്കില്‍ അതിന് ഒരു ഇടപാടുകാരിയുടെ ആവശ്യമില്ലെന്നും ജാനു പറഞ്ഞു. കേന്ദ്രമന്ത്രിയായിട്ടുള്ള അമിത് ഷാ ആയിട്ടുപോലും ബന്ധമുണ്ടെന്നും അത്തരത്തില്‍ ഉള്ള തനിക്ക് കാശ് ഇടപാട് നടത്തണമെങ്കില്‍ എന്തിനാണ് ഇടനിലക്കാരിയെന്നും സി.കെ ജാനു ചോദിച്ചു.