കേരളത്തിലിപ്പോള്‍ പുതുതായി തരംഗം സൃഷ്ടിച്ചിരിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ക്ലബ് ഹൗസ്. ആളുകള്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയുന്ന ഓഡിയോ ചാറ്റ് റൂമുകളാണ് ക്ലബ് ഹൗസിന്റെ സവിശേഷത. 2020 മാര്‍ച്ചില്‍ ആരംഭിച്ച ക്ലബ് ഹൗസ് കേരളമടക്കമുള്ള സ്ഥലങ്ങളില്‍ വ്യാപക പ്രചാരം നേടിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ക്ലബ് ഹൗസ് ആപ്പിന്റെ ഐക്കണ്‍ ഇമേജായുള്ളത് ഒരു സ്ത്രീയുടെ മുഖമാണ്. ഇവര്‍ ആരാണ് എന്ന ചോദ്യവും ചിലര്‍ നവമാധ്യമങ്ങളില്‍ ഉന്നയിച്ചിരുന്നു. ക്ലബ് ഹൗസിന്റെ ആദ്യകാല അംഗങ്ങളില്‍ പ്രമുഖയായിരുന്ന സാമൂഹ്യപ്രവര്‍ത്തകയും കലാകാരിയുമായ ഡ്രൂ കറ്റോക്കയുടെ ചിത്രമാണ് ക്ലബ് ഹൗസ് ഐക്കണ്‍ ഇമേജായി നിര്‍ത്തിയിരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ അടക്കമുള്ള സാമൂഹിക വിഷയങ്ങളിലും വംശീയവിവേചനങ്ങള്‍ക്കെതിരെയുമെല്ലാം ശബ്ദമുയര്‍ത്തിക്കൊണ്ടാണ് കലാ രംഗത്തും അവര്‍ നിലകൊണ്ടത്. വിഷ്വല്‍ കലാകാരി എന്ന നിലയിലാണ് അവര്‍ പ്രശസ്തി നേടിയിരുന്നത്.സ്ത്രീകളുടെ അവകാശങ്ങള്‍ അടക്കമുള്ള സാമൂഹിക വിഷയങ്ങളിലും വംശീയവിവേചനങ്ങള്‍ക്കെതിരെയുമെല്ലാം ശബ്ദമുയര്‍ത്തിക്കൊണ്ടാണ് കലാ രംഗത്തും അവര്‍ നിലകൊണ്ടത്. വിഷ്വല്‍ കലാകാരി എന്ന നിലയിലാണ് അവര്‍ പ്രശസ്തി നേടിയിരുന്നത്.