സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കൊലപാതക ശ്രമം: പ്രതി പിടിയില്‍

വിമന്‍ പോയിന്റ് ടീം

തൃശൂരില്‍ യുവതിയെ  കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി ചേര്‍പ്പ്‌ സ്വദേശി ഷിബിന്‍ പിടിയിലായി. പളനിയില്‍ നിന്നുമാണ്  ഇയാ‍ളെ പൊലിസ് പിദികൂറ്റിയത്.ഒപ്പം ഉണ്ടായിരുന്ന അച്ഛനേയും കസ്റ്റഡിയിലെടുത്തു. അരിമ്പൂര്‍ മനക്കൊടി സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക്  വന്ന 20 വയസുള്ള യുവതിയുടെ നേര്‍ക്ക്‌  ഷിബിന്‍ കാറിടിച്ച് കയറ്റി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷിക്കുവാന്‍ ശ്രമിച്ച  മറ്റ് അഞ്ച് പേര്‍ക്കും പരിക്കേറ്റു. കാര്‍ പിന്നീട് ഉപേക്ഷിച്ച നിലയില്‍ പാലക്കലില്‍ നിന്നും പോലിസ് കണ്ടെടുക്കുകയായിരുന്നു. കുറെ കാലമായി ഷിബിന്‍ യുവതിയെ ശല്യം ചെയ്തിരുന്നതായി പോലിസ് പറയുന്നു. ഷിബിനെതിരെ യുവതി അന്തിക്കാട് പോലീസില്‍ പരാതിയും കൊടുത്തിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവതിയുടെ നില  മെച്ചപ്പെട്ടിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും