സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടേ : കനി കുസൃതി

വിമെന്‍ പോയിന്‍റ് ടീം

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി  നടി കനി കുസൃതി. മട്ടന്നൂരില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച കെ.കെ ശൈലജയുടെയും വടകര നിയോജക മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് കെ.കെ രമയുടെയയും ചിത്രങ്ങള്‍ പങ്കുവെച്ച കനി മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടേ എന്ന് ആഗ്രഹിക്കുന്നൂവെന്ന് ഫേസ്ബുക്കില്‍ എഴുതി.

ടി. പി. ചന്ദ്രശേഖരന്റെ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്ന രമയുടെ ചിത്രം റിമ കല്ലിങ്കലും പോസ്റ്റ് ചെയ്തിരുന്നു.

7,491 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ.കെ. രമ വടകരയില്‍ വിജയിച്ചിരിക്കുന്നത്. കാലങ്ങളായുള്ള വടകരയിലെ എല്‍.ഡി.എഫ് വിജയത്തിന് വിരാമമിടുന്നത് കൂടിയാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ.കെ രമയുടെ വിജയം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും