സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

Womenpoint team

പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് (88) അന്തരിച്ചു. വടക്കാഞ്ചേരിയിലെ മകൻ്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 'നടന്നു തീരാത്ത വഴികൾ' എന്ന സുമംഗലയുടെ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ച ലീലാ നമ്പൂതിരിപ്പാട് ബാലസാഹിത്യത്തിലൂടെയാണ് കൂടുതൽ പ്രശസ്തിയിലേക്ക് എത്തിയത്. മിഠായിപ്പൊതി, പഞ്ചതന്ത്രം, മഞ്ചാടിക്കുരു എന്നിവയാണ് പ്രധാന കൃതികൾ. ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിൻ്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിൻ്റെ മേധാവിയായിരുന്നു. പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകൾ, കുറിഞ്ഞിയും കൂട്ടുകാരും, നെയ്‌പായസം, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികൾ, മുത്തുസഞ്ചി, പച്ചമ ലയാളം നിഘണ്ടു (രണ്ട് ഭാഗങ്ങൾ), കടമകൾ, ചതുരംഗം, ത്രയ്യംബകം, അക്ഷഹൃദയം തുടങ്ങിയ നോവലുകളും, നുണക്കുഴികൾ എന്ന ചെറുകഥാ സമാഹാരവും, കേരള കലാമണ്ഡലത്തിൻറെ ചരിത്രവും സുമംഗലയുടെ രചനകളാണ്.

കേരള സർക്കാരിൻ്റെ സാമൂഹ്യക്ഷേമ വകുപ്പ് അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി അവാർഡ്, ബാലസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം (2013), ശൂരനാട് കുഞ്ഞൻപിള്ള പുരസ്ക്കാരം (2017), പൂന്താനം ദിനാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പൂന്താനം-ജ്ഞാനപ്പാന പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മാനസ സരസ് സുമംഗലയുടെ ജീവചരിത്രമാണ്. സംസ്കാരം നാളെ പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും