സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം; നിയമം പാസാക്കി ഫ്രാന്‍സ്

വിമെന്‍ പോയിന്‍റ് ടീം

പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന് ഫ്രാന്‍സ്. ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവുശിക്ഷ ഏര്‍പ്പെടുത്തുന്ന നിയമത്തിന് ഫ്രാന്‍സ് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലി അംഗീകാരം നല്‍കി. ബില്‍ ഏകകണ്ഠമായാണ് സഭ പാസാക്കിയത്.

രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം പാസാക്കാന്‍ ഫ്രഞ്ച് പാര്‍ലമെന്റ് തീരുമാനിച്ചത്.നിലവിലെ നിയമപ്രകാരം ബലാത്സംഗ കുറ്റം ചുമത്തണമെങ്കില്‍ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധം നടന്നതായി തെളിയിക്കണമായിരുന്നു. ഈ നിയമത്തിലാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

‘നമ്മുടെ കുഞ്ഞുങ്ങള്‍ക്കും സമൂഹത്തിനും വേണ്ടിയുള്ള ചരിത്രപരമായ നിയമനിര്‍മ്മാണം ആണിത്,’ ഫ്രഞ്ച് നീതിന്യായ വകുപ്പ് മന്ത്രി എറിക് ഡൂപോന്‍ഡ് മൊറേറ്റി പറഞ്ഞു.നിലവിലെ നിയമപ്രകാരം ബലാത്സംഗ കുറ്റം ചുമത്തണമെങ്കില്‍ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധം നടന്നതായി തെളിയിക്കണമായിരുന്നു. ഈ നിയമത്തിലാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

‘നമ്മുടെ കുഞ്ഞുങ്ങള്‍ക്കും സമൂഹത്തിനും വേണ്ടിയുള്ള ചരിത്രപരമായ നിയമനിര്‍മ്മാണം ആണിത്,’ ഫ്രഞ്ച് നീതിന്യായ വകുപ്പ് മന്ത്രി എറിക് ഡൂപോന്‍ഡ് മൊറേറ്റി പറഞ്ഞു.

2018 മുതലാണ് ഫ്രാന്‍സില്‍ ലൈംഗിക കുറ്റകൃത്യ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയത്. അന്ന് മുതല്‍ തന്നെ തെരുവുകളില്‍ വെച്ച് സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും