സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തെരഞ്ഞെടുപ്പ് തിരക്കിന് ശേഷം വിദ്യാര്‍ഥിയായി അയിഷ പോറ്റി എം.എല്‍.എ

വിമെന്‍ പോയിന്‍റ് ടീം

 നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് ശേഷം വിദ്യാര്‍ഥി ജീവിതത്തിലേക്ക് കടന്ന് കൊട്ടാരക്കര എം.എല്‍.എ അയിഷ പോറ്റി. ഇംഗ്ലീഷ് ഭാഷയിലെ ആശയവിനിമയം വര്‍ധിപ്പിക്കാനുള്ള ഉന്നത വിദ്യഭാസ വകുപ്പിന് കീഴിലുള്ള കൊട്ടാരക്ക സ്‌കില്‍ പാര്‍ക്കിലെ പുതിയ ബാച്ചിലാണ് എം.എല്‍.എ പ്രവേശനം നേടിയത്.ആര്‍.ബാലകൃഷ്ണപിള്ളയുടെ തട്ടകമായിരുന്ന കൊട്ടാരക്കരയില്‍ 2006ലാണ് അയിഷാ പോറ്റി ആദ്യ ജയം നേടുന്നത്. പിന്നീട് രണ്ട് തെരഞ്ഞെടുപ്പുകളിലും ഇവര്‍ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. രണ്ടിലധികം തവണ തുടര്‍ച്ചയായി മത്സരിച്ച് വിജയിച്ചവര്‍ക്ക് സി.പി.ഐ.എം ഇത്തവണ അവസരം നല്‍കിയിരുന്നില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും