കൊവിഡ് വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തില്‍ പ്രതിഷേധിച്ച് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് സ്വീഡിഷ് കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. ലോകത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്നും ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നും ഗ്രെറ്റ പറഞ്ഞു.