സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗുല്‍ബര്‍ഗ അല്‍ഖമാര്‍ നഴ്‌സിങ് കോളജിനെതിരെ കര്‍ശന നടപടി സ്വീകരിക്കും

വിമെൻ പോയിന്റ് ടീം

കര്‍ണാടക ഗുല്‍ബര്‍ഗയില്‍ മലയാളി പെണ്‍കുട്ടി റാഗിങ്ങിനിരയായ കേസില്‍ ഗുല്‍ബര്‍ഗ അല്‍ഖമാര്‍ നഴ്‌സിങ് കോളജിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍. കോളജിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്നും പ്രസിഡന്റ് ടി. ദിലീപ് കുമാര്‍ പറഞ്ഞു.

റാഗിങ് തടയാനുള്ള യു.ജി.സി നിര്‍ദ്ദേശം കോളേജ് നടപ്പാക്കിയില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കോളജിനെതിരെ നടപടിയുണ്ടാകുമെന്നും ദിലീപ് കുമാര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യന്‍ നഴ്‌സിങ് അസോസിയേഷന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ ഇന്ന് കോളേജില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി.

അതേസമയം, റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി കര്‍ണാടക അന്വേഷണസംഘം രേഖപ്പെടുത്തി. കേസിലെ നാലാം പ്രതി കോട്ടയം സ്വദേശി ശില്‍പാ ജോയ്‌സ് ഒളിവില്‍ പോയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ശില്‍പയുടെ കടുത്തുരുത്തിയിലെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വീട് പൂട്ടിയിരുന്നുവെന്ന് ഗുല്‍ബര്‍ഗ എസ്.പി ശശികുമാര്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും