സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകളെ കുത്തിനോവിക്കുന്ന മുല്ലപ്പള്ളിയില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല:ലതിക സുഭാഷ്

വിമെന്‍ പോയിന്‍റ് ടീം

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ്. കോണ്‍ഗ്രസിന്റെ നടപടിക്ക് ബാലറ്റിലൂടെ കേരളത്തിലെ സ്ത്രീ സമൂഹം മറുപടി പറയുമെന്ന് ലതിക സുഭാഷ് പറഞ്ഞു.

മുല്ലപ്പള്ളിക്ക് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്താനും മടിയില്ലെന്നും അദ്ദേഹത്തില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.

‘ഇടയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ സ്ത്രീകളെ കുത്തിനോവിക്കാനും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താനും മടിയില്ലാത്ത കെ.പി.സി.സി അധ്യക്ഷനില്‍ നിന്നും ഇതില്‍ കൂടുതലൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

ഒരു വനിത ഇത്തരത്തില്‍ പ്രതികരിച്ചതിന് എന്നോട് കാണിച്ച ഈ നടപടിക്കെതിരെ കേരളത്തിലെ സ്ത്രീ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും. മറ്റൊന്നും ഇതില്‍ പറയാനില്ല.’, ലതിക പ്രതികരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും