സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മെഹബൂബ മുഫ്തിയ്ക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി

വിമെൻ പോയിന്റ് ടീം

ഒരു മുസ്‌ലീമായതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവനക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി രംഗത്തെത്തി. പ്രസ്താവന പിന്‍വലിച്ച മെഹബൂബ മാപ്പു പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പാംപോറിലെ ഭീകരാക്രമണത്തെ അപലപിച്ചായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രസ്താവന.

റമാസന്റെ സമയത്ത് ഇത്തരമൊരു ആക്രമണമുണ്ടായതില്‍ മുസ്‌ലിമായ താന്‍ ലജ്ജിക്കുന്നുവെന്നായിരുന്നു മെഹബൂബ മുഫ്തി പറഞ്ഞത്.

കഴിഞ്ഞ ദിവസം പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷം മാധ്യമങ്ങളോടായാണ് മെഹബൂബ ഇങ്ങനെ പറഞ്ഞത്.

ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. ഭീകരവാദത്തിന് മതമില്ലെന്നാണ് മെഹബൂബ മുന്‍പു പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നവര്‍ ഭീകരവാദത്തെ ഇസ്‌ലാം മതത്തിന്റെ ഭാഗമായി ചിത്രീകരിക്കുകയും മുസ്‌ലിം ആയതില്‍ താന്‍ ലജ്ജിക്കുകയും ചെയ്യുന്നതായി പറയുന്നു.

ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരം പ്രസ്താവനയുണ്ടായത് നാണക്കേടുണ്ടാക്കുന്നതാണെന്നും നാഷനല്‍ കോണ്‍ഫറന്‍സിന്റെ വക്താവ് ജുനൈദ് മാട്ടു പറഞ്ഞു.

ഇസ്ലാമിക് തീവ്രവാദത്തിന്റെ ഭാഗമായി അവര്‍ മാറി. ആര്‍.എസ്.എസിേെന്റയും വി.എച്ച്.പിയുടേയും വക്താവായി മുഫ്തി മാറിയെന്നും അദ്ദേഹം പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും