സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്വിറ്റ്‌സര്‍ലാന്റില്‍ ബുര്‍ഖ നിരോധനം; ഹിതപരിശോധനയില്‍ നേരിയ ഭൂരിപക്ഷം മാത്രം

വിമെന്‍ പോയിന്‍റ് ടീം

ബുര്‍ഖ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലാന്റില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ നിരോധനത്തെ പിന്തുണച്ചവര്‍ക്ക് നേടാനായത് നേരിയ ഭൂരിപക്ഷം മാത്രം. രാജ്യത്തെ ചില സംഘടനകളുടെ ആവശ്യപ്രകാരമാണ് ഹിതപരിശോധന നടന്നത്.

മാര്‍ച്ച് ഏഴിന് നടന്ന ഹിതപരിശോധനയില്‍ 51.21 ശതമാനം പേര്‍ നിരോധനത്തെ പിന്തുണച്ചപ്പോള്‍ 50.8 ശതമാനം പേരും നിരോധനത്തെ എതിര്‍ത്തു. ഹിതപരിശോധന ഫലം പുറത്തുവന്നിട്ടുണ്ടെങ്കിലും നിരോധനവുമായി ബന്ധപ്പെട്ട് തുടര്‍നടപടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മുസ്ലിം സ്ത്രീകളുടെ മൂടുപടങ്ങള്‍ എന്ന് വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള പ്രദേശങ്ങളില്‍ മുഖം മറക്കുന്നത് നിരോധിക്കണമെന്നായിരുന്നു ഈ ആവശ്യവുമായെത്തിയ എഗര്‍കിംഗര്‍ കമ്മിറ്റി എന്ന സംഘടനയുടെ ആവശ്യം.

എന്നാല്‍ ബുര്‍ഖ നിരോധനത്തിനുള്ള ഹിതപരിശോധന തള്ളണമെന്ന് നേരത്തേ ജനങ്ങളോട് സ്വിസ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിതപരിശോധനയില്‍ നിന്നും പിന്മാറണമെന്ന് സ്വിസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും