ബുറൈദയില്‍ തൊഴിലില്ലായ്മയ്‌ക്കെതിരെ പൊരുതിക്കൊണ്ട് ഒരു സംഘം യുവ വനിതകള്‍ സ്ഥാപിച്ച വനിതാ റസ്റ്റോറന്റ് ശ്രദ്ധനേടുന്നു. ഭക്ഷണകാര്യത്തിലായാലും കാറ്ററിങ്ങിന്റെ കാര്യത്തിലായും പുരുഷന്മാരുടെ സ്ഥാപനങ്ങളോട് മത്സരിക്കാന്‍ ഇവര്‍ക്കു കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗദി കുടുംബങ്ങളില്‍ നിന്നും നല്ല പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. തുറന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ സ്ഥാപനത്തിന് പ്രശസ്തി നേടാന്‍ കഴിഞ്ഞു. മികച്ചരീതിയില്‍ ഭക്ഷണം തയ്യാറാക്കാനും ആളുകള്‍ക്ക് വിതരണം ചെയ്യാനും കഴിവുള്ള സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടായ നല്ലൊരു മുന്നേറ്റമാണിതെന്ന് സ്ഥാപനത്തിലെ തൊഴിലാളിയായ അസ്മ ഇബ്രാഹിം അഭിപ്രായപ്പെട്ടു.