സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ട്രാന്‍സ്‌ജെന്റര്‍ വിവാഹം നിയമപരമാക്കി പാകിസ്ഥാനില്‍ ഫത്‌വ

വിമെൻ പോയിന്റ് ടീം

ട്രാന്‍സ്‌ജെന്റര്‍ വിവാഹം നിയമപരമാക്കി പാകിസ്ഥാനില്‍ ഫത്‌വ പുറപ്പെടുവിച്ചു. തന്‍സീം ഇത്ത്ഹാദ് ഐ ഉമ്മത്ത് എന്ന സംഘടനയിലെ അമ്പതോളം മതപുരോഹിതരാണ് ഫത്‌വ പുറപ്പെടുവിച്ചത്.

പുരുഷന്മാരുടേത് പോലുള്ള പ്രകടമായ അടയാളങ്ങളുള്ള ട്രാന്‍സ്‌ജെന്ററിന് ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്നും അതുപോലെ തന്നെ സ്ത്രീകളെ പോലെ പ്രകടമായ അടയാളങ്ങളുള്ള ട്രാന്‍സ്‌ജെന്ററുകള്‍ക്ക് ഒരു പുരുഷനെ വിവാഹം കഴിക്കാമെന്നും ഫത്‌വയില്‍ വ്യക്തമാക്കുന്നതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം രണ്ടു ലിംഗങ്ങളുടെയും പ്രകടമായ അടയാളങ്ങളുള്ള വ്യക്തികള്‍ ആരെയും വിവാഹം കഴിക്കാന്‍ പാടില്ലെന്നും ഫത്‌വയില്‍ പറയുന്നുണ്ട്.

ഇതിനു പുറമേ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൂര്‍വിക സ്വത്ത് നല്‍കാതിരിക്കുന്നത് നിയമത്തിന് എതിരാണെന്നും ഇത്തരം നിലപാടെടുക്കുന്ന മാതാപിതാക്കള്‍ ദൈവത്തിന്റെ കോപത്തിനിരയാകുമെന്നും ഫത്‌വ വ്യക്തമാക്കുന്നു. അത്തരം മാതാപിതാക്കള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ഫത്‌വയില്‍ ആവശ്യപ്പെടുന്നുണ്ട്.

ട്രാന്‍സ്‌ജെന്ററുകളോട് സമൂഹത്തിന്റെ മനോഭാവത്തെക്കുറിച്ചും ഫത്‌വയില്‍ പരാമര്‍ശിക്കുന്നുണ്ട്. ട്രാന്‍സ്‌ജെന്ററുകളെ ഉപദ്രവിക്കാനും ദ്രോഹിക്കാനുമുള്ള ശ്രമങ്ങള്‍ ഹറാമാണെന്നും ഫത്‌വയില്‍ പ്രഖ്യാപിക്കുന്നു.

ട്രാന്‍സ്‌ജെന്ററുകളുടെ മരണാനന്തര ചടങ്ങ് സാധാരണ മുസ്‌ലിം സ്ത്രീ പുരുഷന്മാരുടേതു പോലെ തന്നെ നടത്തണമെന്നും ഫത്‌വ ആവശ്യപ്പെടുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും