സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ചിബോക്കിലെ അമ്മമാര്‍ കേഴുന്നു

വീമന്‍ പോയിന്റ് ടീം

നൈജീരിയയിലെ ചിബോക്കില്‍ നിന്നും ബോകോ ഹറാം തീവ്രവാദികള്‍ തട്ടികൊണ്ടുപോയ 219 പെണ്‍കുട്ടികളെ കുറിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു വിവരവും ഇല്ല. 2014 ഏപ്രില്‍ 14 നാണ് സ്കൂളില്‍ നിന്നും  276 പെണ്‍കുട്ടികളെ ആയുധധാരികളായ സംഘം ബലം പ്രയോഗിച്ചു കൊണ്ടുപോയത്. 57 പെണ്‍കുട്ടികള്‍ അന്ന് തന്നെ സാഹസികമായി രക്ഷപെട്ടിരുന്നു. ബാക്കിയുള്ള 219 കുട്ടികള്‍ എവിടെ ഉണ്ടെന്നു പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കയും ചൈനയും ഉള്‍പ്പെടെ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഒരു വര്‍ഷം തികഞ്ഞ ദിവസം ലോകത്തെ വിവിധ രാജ്യങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും സമ്മേളനങ്ങളും നടന്നു. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി പലയിടങ്ങളിലും ദീപം തെളിയിച്ചു. എന്നാല്‍ ബോകോ ഹറാമിനെ ഭയക്കുന്ന ചിബോക് ജനത മൗനമായി പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്തത്. 
ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട കുട്ടികളെയാണ് തട്ടികൊണ്ടുപോയത്. ഇവരെ മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യിച്ചുവെന്നു ബോകോ ഹറാം നേതാവ് അബൂബക്കര്‍ ഷെക്കാവു അറിയിച്ചിരുന്നു. കുട്ടികളെ ലൈംഗിക അടിമകള്‍ ആക്കി മാറ്റിയിട്ടുണ്ടാകാം എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട് . ‘ആധുനിക വിദ്യാഭ്യാസം പാപമാണ് ‘എന്നാണ് ബോകോ ഹറാമിന്റെ അര്‍ത്ഥം . പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യുന്നതിനെ ഇവര്‍  എതിര്‍ക്കുന്നു. സ്കൂളില്‍ നിന്നും കുട്ടികളെ തട്ടികൊണ്ടുപോയി വിവാഹം കഴിപ്പിക്കുക എന്നത് ഇവരുടെ പ്രവര്‍ത്തനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും