സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഒരു തൈ നടാം നമുക്ക് അമ്മക്ക് വേണ്ടി

വിമെന്‍ പോയിന്‍റ് ടീം

അന്തരിച്ച സാഹിത്യകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിന്റെ ആദരമായി ടീച്ചറിന്റെ  സർഗസാന്നിധ്യം അടയാളപ്പെടുത്തിയ ഇടങ്ങളിൽ തൈമരങ്ങൾ നടുന്നതിനു തുടക്കമാകുന്നു .' ഒരു തൈ നടാം നമുക്ക്  അമ്മയ്ക്ക് വേണ്ടി ' എന്ന സന്ദേശത്തോടെയാണ് പവിഴമല്ലി സ്ത്രീകൂട്ടായ്മ   സംസ്ഥാന തലത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

ടീച്ചറിന്റെ 87  ആം പിറന്നാൾ ദിനമായ 22 ജനുവരി  രാവിലെ 8.30 നു മന്ത്രി കെ.കെ.ശൈലജ തിരുവന്തപുരത്തു അഭയ ഗ്രാമത്തിൽ  മരം നട്ടുകൊണ്ട് പരിപാടിക്ക്  തുടക്കം കുറിക്കും. സുഗതകുമാരി ടീച്ചറിന്റെ ആഗ്രഹം പോലെ തണൽ വീശുന്ന ആൽമരത്തിന്റെ തൈ ആണ് നടുന്നത്.

യൂണിവേഴ്സിറ്റി കോളേജ് ,ജവഹർ ബാലഭവൻ ,കോട്ടൺഹിൽ സ്കൂൾ,പേരൂർക്കട മാനസിക ആശുപത്രി ,മാനവീയം വീഥി,ഗാന്ധിപാർക് എന്നിവിടങ്ങളിലും അന്ന് മരങ്ങൾ നടും . അട്ടപ്പാടി,സൈലന്റ് വാലി,കൂടംകുളം,ആറന്മുള  എന്നിങ്ങനെ പോരട്ടങ്ങളിലൂടെ കടന്നുപോയ ഇടങ്ങളിൽ ഒരു തണൽ മരം നട്ട് ആ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു ഈ ക്യാമ്പയിനിന്റെ ഭാഗമാകാവുന്നതാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും