സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നഞ്ചിയമ്മയുടെ ജീവിതം പുസ്തകമാവുന്നു

വിമെന്‍ പോയിന്‍റ് ടീം

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നഞ്ചിയമ്മയുടെ ജീവചരിത്രം പുസ്തകമാവുന്നു. നഞ്ചമ്മ എന്ന പാട്ടമ്മ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം എഴുതിയിരിക്കുന്നത് വി.എച്ച് ദിരാര്‍ ആണ്.

സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന സിനിമയില്‍  നഞ്ചിയമ്മ ഒരേ സമയം പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നഞ്ചിയമ്മ മലയാളികള്‍ക്ക് സുപരിചിതയാവുന്നത്.

നഞ്ചിയമ്മ സ്വന്തമായി വരികള്‍ തയ്യാറാക്കി സംഗീതസംവിധാനം ചെയ്ത നാലുപാട്ടുകളാണ് ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കായി പാടിയത്. ഇതില്‍ ആദ്യം പുറത്തുവന്ന കലക്കാത്ത എന്ന ഗാനം ഇതിനോടകം മൂന്ന് കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്സൈസ് ഇന്‍സ്പെക്ടറുടെ വേഷം ചെയ്ത പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തില്‍ അംഗമാണ് നഞ്ചിയമ്മ. സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ പഴനിസ്വാമി നഞ്ചിയമ്മയെ സംവിധായകന്‍ സച്ചിക്ക് പരിചയപ്പെടുത്തുകയായിരുന്നു.

സിന്ധു സാജന്‍ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയില്‍ ആണ് നഞ്ചിയമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തത്.

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നക്കുപതി പിരിവ് ഊരില്‍ ആണ് നഞ്ചിയമ്മ താമസിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും