സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കേരളത്തില്‍ വീണ്ടും ആറ് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

വിമെന്‍ പോയിന്‍റ് ടീം

കേരളത്തില്‍ ആറ് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ. ബ്രിട്ടണില്‍ നിന്ന് വന്നവരില്‍ നിന്ന് 31 സാമ്പിളുകള്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചതില്‍ ആറെണ്ണം പോസിറ്റീവാണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ദിവസത്തെപോലെ തന്നെ ഇന്നും ആലപ്പുഴ രണ്ട്, കോഴിക്കോട് രണ്ട്, കോട്ടയം ഒന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇവരില്‍ രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലും മറ്റുള്ളവര്‍ ഐസൊലേഷനിലുമാണ്. ഇവര്‍ക്ക് മറ്റു ബുദ്ധിമുട്ടുകളില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പെട്ടെന്ന് പകരുന്ന സാഹചര്യമുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും